Advertisment

മോണിക്ക ഒരു എഐ സ്റ്റോറി സിനിമ; മികച്ച നിരൂപണത്തിന് സമ്മാനം നൽകി

ഒമ്പതാം ക്ലാസിലെ ആരാധ്യ, ശിരോമ ഷനീഷ്, പൂജ സുരേഷ് എന്നീ വിദ്യാർഥിനികളെയാണ് പി കെ രാമൻ ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ  സിനിമയുടെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മൻസൂർ പള്ളൂർ ആദരിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
monica oru ai story-6

മാഹി: മോണിക്ക ഒരു എഐ സ്റ്റോറിയെക്കുറിച്ച്  സിനിമ നിരൂപണം തയ്യാറാക്കിയ മാഹി പി കെ രാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ കുട്ടികളിൽ നിന്ന് മികച്ച മൂന്ന് രചനകൾക്ക് സമ്മാനം നൽകി. ഒമ്പതാം ക്ലാസിലെ ആരാധ്യ, ശിരോമ ഷനീഷ്, പൂജ സുരേഷ് എന്നീ വിദ്യാർഥിനികളെയാണ് പി കെ രാമൻ ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ  സിനിമയുടെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മൻസൂർ പള്ളൂർ ആദരിച്ചത്.

Advertisment

മോണിക്ക ഒരു എഐ സ്റ്റോറിയിൽ ഹെഡ്മാസ്റ്റർ സുധാകരൻ മാസ്റ്ററായി അഭിനയിച്ച മൻസൂർ പള്ളൂർ കുട്ടികൾക്ക് സ്നേഹ സന്ദേശം നൽകി. ഹൈസ്കൂൾ മാനേജ്മെൻറ് കമ്മറ്റി ചെയർമാൻ പി സി ദിവാനന്ദൻ മാസ്റ്റർ, മാനേജർ അജിത് മാസ്റ്റർ, ഹെഡ്മിസ്ട്രസ് ഭാനുമതി ടീച്ചർ എം എം സി അഡ്മിനിസ്ട്രേഷൻ മാനേജർ സോമൻ പന്തക്കൽ എന്നിവർ സംസാരിച്ചു.

ഇ എം അഷ്റഫ് സംവിധാനം ചെയ്ത സിനിമ പി കെ രാമൻ മെമ്മോറിയൽ സ്കൂളിലെ കുട്ടികളും അധ്യാപകരും സ്റ്റാഫും ഉൾപ്പെടെയുള്ളവർ നേരത്തെ തിയേറ്ററിൽ പോയി കണ്ടിരുന്നു. മറ്റ് നിരവധി സ്കൂളുകളിലെ കുട്ടികൾ സന്തോഷപൂർവ്വം ഏറ്റെടുത്ത സിനിമക്കാണ് ഈ വർഷത്തെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള മലയാള പുരസ്കാരം. സിനിമയിലെ അഭിനയത്തിന് ശ്രീപത് മികച്ച ബാല നടനുള്ള മലയാള പുരസ്കാരത്തിനും അർഹനായിരുന്നു.

Advertisment