തിരുവനന്തപുരം: റാപ് കലാകാരനും തിരുവനന്തപുരം സ്വദേശിയുമായ റാക് റേഡിയന്റ് (രാധാകൃഷ്ണന്‍) ബാങ്ക്‌ലോണ്‍ തിരിച്ചടയ്ക്കാനായി മിലാപ്മുഖേന സമാഹരിച്ചത് 6.7 ലക്ഷം രൂപ. ആയിരത്തോളം ദാതാക്കളില്‍നിന്നാണ് മിലാപിലൂടെ ഈ തുക അദ്ദേഹം സമാഹരിച്ചത്.
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവുംവലിയ ക്രൗഡ് ഫണ്ടിങ് പ്ലാറ്റഫോമായ മിലാപ് ധനസഹായമാവശ്യമുള്ള രോഗികള്‍ക്കും മറ്റുസാമ്പത്തികബുദ്ധിമുട്ടുള്ളവര്‍ക്കും സൗജന്യമായി ധനസമാഹരണം നടത്താന്‍ മിലാപിലൂടെ സാധിക്കും.
കോവിഡ് മഹാമാരിമൂലം കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ രാധാകൃഷ്ണന്‍ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ബാങ്കില്‍ നിന്നെടുത്ത 20 ലക്ഷംരൂപയുടെ ലോണ്‍ അടിയന്തിരമായി അടച്ചുതീര്‍ക്കേണ്ട സാഹചര്യമുണ്ടായി.
ഇത്രയും ഭീമമായ തുക അവരുടെ പക്കല്‍ ഇല്ലാത്തതിനാല്‍ മിലാപിന്റെ പിന്തുണയോടെ ഓണ്‍ലൈനില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും അനേകം കലാകാരന്മാരും സഹൃദയരും ഇതില്‍ ഭാഗഭാക്കാകുകയും ചെയ്തു. തല്‍ഫലമായി 100 രൂപമുതല്‍ 10000 രൂപവരെയുള്ള തുകകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചു,
സമാഹരിച്ച ധനം തന്റെ കടം വീട്ടാന്‍ ഉപയോഗിച്ചതിന്റെ കൃത്യമായവിവരങ്ങള്‍ രാധാകൃഷ്ണന്‍ മിലാപ്പിന്റെ ഫണ്ട്‌റെയ്‌സര്‍ പേജില്‍ പതിവായിനല്‍കിയിരുന്നു. ഈ ക്യാമ്പെയ്‌നിന്റെ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://milaap.org/fundraisers/support-rakzradiant-ma?user=existing