മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. യു.എസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ വെട്ടിക്കുറച്ചതോടെയാണ് വിപണികളിൽ ചരിത്ര നേട്ടമുണ്ടായത്.
ബോംബെ സൂചിക സെൻസെക്സ് 758.7 പോയിന്റ് നേട്ടത്തോടെ 83,706.93ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 215.40 പോയിന്റ് നേട്ടത്തോടെ 25.592 പോയിന്റിലും വ്യാപാരം നടത്തുന്നു.
തുടക്കത്തിലെ വ്യാപാരത്തിൽ നിഫ്റ്റിയിലെ സെക്ടറുകളെല്ലാം നേട്ടത്തിലാണ്. ഐ.ടി, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് എന്നീ സെക്ടറുകളാണ് പ്രധാനമായുംനേട്ടത്തിലുള്ളത്. ഫെഡറൽ റിസർവ് വായ്പ പലിശ നിരക്കുകൾ വെട്ടികുറച്ചതോടെ എൻ.ടി.പി.സി, ഗ്രാസിം, ടൈറ്റാൻ, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.ഒ.എൻ.ജി.സി, ബി.പി.സി.എൽ, എച്ച്.സി.എൽ ടെക്, ബജാജ് ഫിൻസെർവ്, ഡോ.റെഡ്ഡീസ് തുടങ്ങിയ കമ്പനികളിൽ കനത്ത നഷ്ടം രേഖപ്പെടുത്തി.