Advertisment

ആക്രമിക്കാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ ശരീരത്തില്‍ ടാറ്റു ചെയ്ത് 48കാരന്‍, പിന്നാലെ സ്പായില്‍ കൊല്ലപ്പെട്ട നിലയില്‍; മൂന്ന് പേര്‍ അറസ്റ്റില്‍

സ്പായില്‍ ക്രിമിനല്‍ കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ബുധനാഴ്ച പുലർച്ചെ സെൻട്രൽ മുംബൈയിലെ വോർളിയിലെ സോഫ്റ്റ് ടച്ച് സ്പായില്‍ ഗുരു വാഗ്മറെ എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

New Update
Guru Waghmare

മുംബൈ: സ്പായില്‍ ക്രിമിനല്‍ കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ബുധനാഴ്ച പുലർച്ചെ സെൻട്രൽ മുംബൈയിലെ വോർളിയിലെ സോഫ്റ്റ് ടച്ച് സ്പായില്‍ ഗുരു വാഗ്മറെ (48) എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

Advertisment

തന്നെ ആക്രമിക്കാന്‍ സാധ്യതയുള്ള 22 ആളുകളുടെ പേരുകള്‍ ഇയാള്‍ തുടയില്‍ പച്ചകുത്തിയിരുന്നു. ഇത് പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായി.

സംഭവത്തില്‍ രാജസ്ഥാനിലെ നലസോപാരയിൽ നിന്നും കോട്ടയിൽ നിന്നുമുള്ള നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവരിൽ സ്പാ ഉടമ സന്തോഷ് ഷെരേക്കറും ഉൾപ്പെടുന്നു.

വാഗ്മറെയെ കൊലപ്പെടുത്താൻ ഷെരേക്കർ മുഹമ്മദ് ഫിറോസ് അൻസാരി എന്നയാള്‍ക്ക്‌ ആറ് ലക്ഷം രൂപ നൽകിയതായി പൊലീസ് പറഞ്ഞു.

ഷെരേക്കറുടെ സ്പായ്‌ക്കെതിരെ വാഗ്‌മരെ പരാതി നൽകിയതായും പരാതികൾ പിൻവലിക്കാൻ അദ്ദേഹത്തിൽ നിന്ന് പണം തട്ടിയതായും പിടിഐ റിപ്പോർട്ട് ചെയ്തു.  തുടര്‍ന്നാണ് വാഗ്മറെ ഇല്ലാതാക്കാൻ ഷെരേക്കർ അൻസാരിയെ ബന്ധപ്പെട്ടത്. 

Advertisment