Advertisment

പിതാവ് അനില്‍ മേത്തയുടെ മരണത്തിന് പിന്നാലെ ചര്‍ച്ചയായി മലൈക അറോറയുടെ പോസ്റ്റ്; പേരിലെ വ്യത്യാസം ചൂണ്ടിക്കാട്ടി അനില്‍ മലൈകയുടെ രണ്ടാനച്ഛനെന്ന് അവകാശപ്പെട്ട് സോഷ്യല്‍മീഡിയ: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് മലൈക

അനില്‍ മലൈകയുടെ രണ്ടാനച്ഛനാണോയെന്ന് മറ്റൊരാള്‍ ചോദിച്ചു.

New Update
malika Untitledjen

ഹൈദരാബാദ്: പിതാവ് അനില്‍ കുല്‍ദീപ് മേത്തയുടെ വിയോഗത്തിന് പിന്നാലെ ചര്‍ച്ചയായി നടി മലൈക അറോറയുടെ കുറിപ്പ്.

Advertisment

നേരത്തെ, മാധ്യമ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ പേര് അനില്‍ അറോറ എന്നാണ് ഉദ്ധരിച്ചിരുന്നത്. എന്നാല്‍ നടിയുടെ കുറിപ്പില്‍ പിതാവിന്റെ പേര് അനില്‍ കുല്‍ദീപ് മേത്ത എന്നാണ് പറഞ്ഞിരിക്കുന്നത്.

പിതാവിന്റെ മരണത്തില്‍ കുടുംബം ഇപ്പോഴും ഞെട്ടലിലാണ്, ഈ പരീക്ഷണ സമയത്ത് തങ്ങളുടം സ്വകാര്യത മാനിക്കണമെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ത്ഥിച്ചു.

പോസ്റ്റ് വൈറലായതോടെ താരത്തിന്റെ പിതാവിന്റെ പേരില്‍ സംശയുമായി സോഷ്യല്‍മീഡിയ രംഗത്തെത്തി.

മലൈകയുടെ അവസാന നാമം അറോറയും പിതാവിന്റെ അവസാന നാമം മേത്തയും ആയതെങ്ങനെയെന്ന് ഒരു ആരാധകന്‍ കുറിച്ചു. അനില്‍ മലൈകയുടെ രണ്ടാനച്ഛനാണോയെന്ന് മറ്റൊരാള്‍ ചോദിച്ചു.

ചിലര്‍ മലൈകയുടെയും അനിലിന്റെയും പ്രായത്തിലുള്ള വ്യത്യാസവും ചൂണ്ടിക്കാണിച്ചു, കാരണം പിതാവിന് മലൈകയെക്കാള്‍ വെറും 12 വയസ്സ് മാത്രമാണ് കൂടുതലുള്ളത്. 

 'അച്ഛന്റെ പ്രായം മകളെക്കാള്‍ വെറും 12 വയസ്സ് കൂടുതല്‍ മാത്രമാണോ? അത് എങ്ങനെയെന്ന് ഒരാള്‍ ചോദിച്ചു. അദ്ദേഹം മലൈകയുടെ രണ്ടാനച്ഛനാണെന്ന് ഒരാള്‍ കമന്റിന് മറുപടി നല്‍കി. 

 

Advertisment