Advertisment

അനധികൃത ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

മനഃപൂര്‍വമല്ലാത്ത നരഹത്യ ഡോക്ടര്‍ക്കും യുവതിക്കുമെതിരെ ചുമത്തിയെങ്കിലും ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

New Update
1432000-crime-sen

പൂനെ: നിയമവിരുദ്ധമായ ഗര്‍ഭഛിദ്രത്തിനിടെ 25 കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തെ തുടര്‍ന്ന് നവി മുംബൈ ആസ്ഥാനമായുള്ള ഡോക്ടര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.

Advertisment

പൂനെ ജില്ലയിലെ ഇന്ദ്രായണി നദിയില്‍ യുവതിയുടെ മൃതദേഹവും രണ്ട് മക്കളെയും എറിഞ്ഞുവെന്ന കേസില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഗര്‍ഭഛിദ്രത്തിനായി യുവതിയെ സുഹൃത്തും മുഖ്യപ്രതിയുമായ ദഗദ്ഖൈര്‍ മറ്റൊരു സുഹൃത്ത് ഗെയ്ക്വാദിനൊപ്പം താനെയിലേക്ക് അയച്ചിരുന്നുവെന്നും അബോര്‍ഷനിടെ ഗര്‍ഭിണി മരിക്കുകയും ചെയ്തുവെന്ന് പിംപ്രി ചിഞ്ച്വാഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗര്‍ഭച്ഛിദ്രം നടത്തിയ നവി മുംബൈയിലെ ആശുപത്രിയിലെ ഒരു ഡോക്ടറെയും ഏജന്റായി ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗര്‍ഭച്ഛിദ്രം നടത്തുന്നതിനു വേണ്ടി പ്രതിയും സ്ത്രീയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനഃപൂര്‍വമല്ലാത്ത നരഹത്യ ഡോക്ടര്‍ക്കും യുവതിക്കുമെതിരെ ചുമത്തിയെങ്കിലും ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ മരണവിവരം ഡോക്ടര്‍ പൊലീസിനെ അറിയിച്ചില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മൃതദേഹം വിട്ടുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisment