Advertisment

ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം; ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴക്ക്, സംഭവം മുംബൈയിൽ

New Update
G

മുംബൈ: ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം. ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. എഞ്ചിനില്‍ തീ പിടിച്ചതിനെ തുടർന്നാണ് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. മുംബൈ ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവമുണ്ടായത്.

Advertisment

എറന്‍ഡോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജാല്‍ഗണ്‍ ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലന്‍സിന് തീപിടിക്കുന്നതും, തീയും പുകയും വലിയ രീതിയില്‍ ഉയരുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവര്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് ഇറങ്ങി മാറി നിൽക്കുകയായിരുന്നു. ഒപ്പം ഗര്‍ഭിണിയോടും കുടുംബത്തിനോടും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എല്ലാവരും ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ തന്നെ എഞ്ചിനില്‍ തീ പടരുകയും, നിമിഷങ്ങള്‍ക്കകം ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.

Advertisment