Advertisment

എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വനിതാ സംഘം കാൽക്കാജി ശാഖ വനിതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ബ്രസ്റ്റ് ക്യാൻസർ, സർവിക്കൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് ' സംഘടിപ്പിച്ചു

New Update

ഡല്‍ഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വനിതാ സംഘം കാൽക്കാജി ശാഖ വനിതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹനുമാൻ മന്ദിർ, കാൽകാജിയിൽ വച്ച് ബ്രസ്റ്റ് ക്യാൻസർ, സർവിക്കൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 

Advertisment

വനിതാ സംഘം പ്രസിഡന്റ്‌ സുധ ലുച്ചുവിന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ്‌ ടി.എസ് അനിൽ ഉൽഘാടനം നിർവഹിച്ചു.

ഡോ. ബി.ആര്‍ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാൻസർ ഹോസ്പിറ്റൽ എഐഐഎംഎസിലെ പ്രഗൽഭരായ സീനിയർ നഴ്സിംഗ് ഓഫീസർമാരായ മാത്യു വർഗീസ്, സീന കൃഷ്ണമൂർത്തി, ഡെന്നി മറിയം ഉമ്മൻ എന്നിവര്‍ ക്ലാസ് നയിച്ചു.

publive-image

യൂണിയൻ വൈസ് പ്രസിഡന്‍റ് സി ഡി സുനിൽ കുമാർ, വൈബിഎം എം.കെ അനിൽ, വി.എസ് കോർഡിനേറ്റർ കെ.പി പ്രകാശൻ, കൗൺസിലർമാരായ എസ് സതീശൻ, സുനിൽ, പഞ്ചായത്ത് അംഗം ബാഹുലേയൻ, യൂണിയൻ വൈസ് പ്രസിഡന്‍റ് ഓമന സുരേന്ദ്രൻ, ഖജാൻജി ശോഭ അനിൽ,

കമ്മിറ്റി അംഗങ്ങൾ ശ്രീദേവി ബിജു, സുജിത മനീഷ്, സുജാത രവീന്ദ്രൻ, കെജി സിജു, (വിപി ശാഖ), കൃഷ്ണ മൂർത്തി (പിവി ശാഖ), സിന്ധു ബിജു (യുഎന്‍ വിഎസ് സെക്രട്ടറി), ബീന സതീശൻ (ആര്‍കെപി വിഎസ് സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു.

ഡൽഹി യൂണിയനും വനിതാ സംഘത്തിനും പിന്തുണയുമായി എത്തുന്ന കാൽക്കാജി ശാഖയും വനിതാ യൂണിറ്റും യൂണിയൻ വനിതാ സംഘത്തിന്റെ ഈ ഒരു ഉദ്യമത്തിന് സർവ്വ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നത് മറ്റു ശാഖകൾക്കും പ്രചോദനകരമാണ്. 

ക്ലാസ് നടത്തുന്നതിനുവേണ്ടി സഹകരിച്ച ശാഖ പ്രസിഡന്റ് വേണു, വൈസ് പ്രസിഡണ്ട് മോനിച്ചൻ, സെക്രട്ടറി സുശീലൻ, മറ്റു ശാഖ ഭാരവാഹികൾ, വിഎസ് യൂണിറ്റ് പ്രസിഡന്‍റ് സിന്ദു മോനിച്ചൻ, സെക്രട്ടറി സതി സജീവ്, മറ്റു യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർക്ക് യൂണിയൻ വനിതാ സംഘം ആദരവും നന്ദിയും അറിയിച്ചു.

 

 

 

Advertisment