Advertisment

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു, ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു

New Update
murmu

ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

Advertisment

ഈ വര്‍ഷം അവസാനം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമാണ് ഇത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ഒമ്പതിന് ബജറ്റ് സമ്മേളനം അവസാനിക്കും.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി, കഴിഞ്ഞ സമ്മേളനത്തില്‍ അനിയന്ത്രിത പെരുമാറ്റത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരോട് ആത്മപരിശോധന നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പ്രതിപക്ഷ നിയമസഭാംഗങ്ങളുടെ അനിയന്ത്രിതമായ പെരുമാറ്റം ആരും ഓര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment