Advertisment

ഉയര്‍ന്ന സുരക്ഷാ ഭീഷണിയുള്ള പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം; നടപടി ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍

കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ മൂന്ന് പ്രധാന മേഖലകളില്‍ സുരക്ഷ മെച്ചപ്പെടുത്തണമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

New Update
cisf Untitledga

ഡല്‍ഹി: തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉയര്‍ന്ന സുരക്ഷാ ഭീഷണിയുള്ള പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

Advertisment

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ കൈമാറി. റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോ തുടങ്ങിയ പൊതുപരിപാടികളില്‍ സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കണം.

കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ മൂന്ന് പ്രധാന മേഖലകളില്‍ സുരക്ഷ മെച്ചപ്പെടുത്തണമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ശാരീരിക സുരക്ഷാ നടപടികള്‍, സാങ്കേതിക നിരീക്ഷണം, വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ സൈനിക ഡ്രില്ലുകള്‍ എന്നിവയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

Advertisment