Advertisment

ഡൽഹി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നവംബർ 24ന്

author-image
പി.എന്‍ ഷാജി
New Update
H

ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) വാർഷിക പൊതുയോഗവും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും 2024 നവംബർ 24 ഞായറാഴ്ച രാവിലെ 10 മണി മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി അഡ്വ സൗരഭ് ഭാർഗവനെ നിയമിച്ചു.

Advertisment

2024 - 2027 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. പ്രസിഡന്റ്-1, വൈസ് പ്രസിഡന്റ്-2, ജനറൽ സെക്രട്ടറി-1, അഡീഷണൽ ജനറൽ സെക്രട്ടറി-1, ചീഫ് ട്രഷറർ-1, അഡീഷണൽ ട്രഷറർ-1, ചീഫ് ഇന്റെർണൽ ഓഡിറ്റർ-1, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ-1, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ-16 (ജനറൽ-10, സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടത്-4, യുവജന വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടത്-2 - സ്ത്രീ-പുരുഷൻ ഓരോന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക.

എല്ലാ ആജീവനാന്ത അംഗങ്ങൾക്കും, കൂടാതെ തെരെഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ ഇറങ്ങിയ തീയതി മുതൽ തുടർച്ചയായി മൂന്നു വർഷം പൂർത്തിയാക്കിയ സാധാരണ അംഗങ്ങൾക്കും തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കാം. നാമനിർദ്ദേശ പത്രികയിൽ വോട്ടവകാശമുള്ള എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുടെ നിർദ്ദേശവും പിന്താങ്ങലും അത്യാവശ്യമാണ്.

റിട്ടേണിംഗ് ഓഫീസറിൽ നിന്നും നവംബർ 4 മുതൽ 6 വരെ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ നാമനിർദ്ദേശ പത്രിക ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറിൽ നിന്നും കൈപ്പറ്റാവുന്നതാണ്. നവംബർ 5 മുതൽ 7 വരെ വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണിവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

നവംബർ 8 വൈകുന്നേരം 7 മണിക്ക് ലഭിച്ച പത്രികകളുടെ ലിസ്റ്റ് ഡിഎംഎ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. നവംബർ 9, 10 തീയതികളിൽ വൈകുന്നേരം 5 മുതൽ 8 മണി വരെ പത്രിക പിൻവലിക്കാവുന്നതാണ്. നവംബർ 10 രാത്രി 9 മണിക്ക് സൂക്ഷ്‌മ പരിശോധനക്കു തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹരായവരുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

വോട്ടിംഗ് ആവശ്യമായി വന്നാൽ നവംബർ 24-ന് രാവിലെ 11:30 മുതൽ വൈകുന്നേരം 5:30 വരെ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തും.

വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖയോ ഡിഎംഎയുടെ ഐഡന്റിറ്റി കാർഡോ കൈവശം കരുതേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറെ 9873566019 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment