Advertisment

ഡിഎംഎയുടെ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ നവംബർ 2 ന്

author-image
പി.എന്‍ ഷാജി
New Update
delhi malayalee association

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി - മാതൃഭാഷാ ദിനാഘോഷങ്ങൾ 2024 നവംബർ 2 ശനിയാഴ്ച്ച വൈകുന്നേരം 4:30 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറും. 

Advertisment

ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ കൺവീനറായി ചുമതലയേറ്റു.  

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തുടർന്ന് വിവിധ ഏരിയകളിൽ നിന്നുള്ള മലയാള ഭാഷാദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് ചാരുതയേകും. പരിപാടികൾ യു ട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണവും ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കെ ജി രഘുനാഥൻ നായർ എന്നിവരുമായി 9810791770, 9818750868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment