Advertisment

ഡൽഹി മലയാളി അസ്സോസിയേഷൻ ആർകെ പുരം ഏരിയയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ 6 വരെ ഗാന്ധിജയന്തി വാരം ആചരിച്ചു

എയിംസ്, കേരള ബ്ലഡ് ഡൊണേഴ്‌സ് ഡൽഹി ചാപ്റ്റർ എന്നിവയുമായി ചേർന്ന് രക്തദാനവും പാവപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള ഉപയോഗപ്രദമായ സാധനങ്ങളുടെ ശേഖരണവും നിരവധി നിർധനരായവർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണവും നടത്തി

New Update
dma gandhijayanthi varam-3

ഡല്‍ഹി: ഡൽഹി മലയാളി അസ്സോസിയേഷൻ ആർകെ പുരം ഏരിയയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ 6 വരെ വിവിധ സേവനപ്രവർത്തനങ്ങളോടെ ഗാന്ധിജയന്തി വാരം ആഘോഷിച്ചു.

Advertisment

2 ന് എയിംസ്, കേരള ബ്ലഡ് ഡൊണേഴ്‌സ് ഡൽഹി ചാപ്റ്റർ എന്നിവയുമായി ചേർന്ന് രക്തദാനവും, 2 മുതൽ 6 വരെ "ഗൂഞ്ച്" എന്ന സർക്കാരിതര സംഘടനയുമായി സഹകരിച്ച്, പാവപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള ഉപയോഗപ്രദമായ സാധനങ്ങളുടെ ശേഖരണവും നടത്തി. 

dma gandhijayanthi varam-2

6 ന് എയിംസ്, സഫ്ദർജംഗ് ആശുപത്രികൾക്കു മുന്നിലും സഫ്ദർജങ്ങ്  ധർമശാലയിലും നിരവധി നിർധനരായവർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണവും നടത്തി.

ഏരിയ ചെയർമാൻ എം ജയചന്ദ്രൻ, സെക്രട്ടറി രത്നാകരൻ നമ്പ്യാർ, ട്രഷറർ എം. ഡി . പിള്ള,
ജോയൻ്റ് സെക്രട്ടറി പ്രബലകുമാർ വി. എസ്, ട്രഷറർ, എം. ഡി. പിള്ള, ഇൻ്റേണൽ ഓഡിറ്റർ രമേശൻ പി വി, ജോയൻ്റ് ട്രഷറർ എ വി. പ്രകാശൻ, മഹിള വിങ് ജോയൻ്റ് കൺവീനർമാരായ വിദ്യ നമ്പ്യാർ, ദീപമണി എം. എന്നിവർ നേതൃത്വം നൽകി. 

dma gandhijayanthi varam

ഏരിയയിലെ ഡിഎംഎ അംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടികളിൽ
ഡിഎംഎ വൈസ് പ്രസിഡൻ്റ് കെ.ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ പങ്കെടുത്തു.

Advertisment