ന്യൂ ഡൽഹി: വികാസ്‌പുരി എബെനേസർ മാർത്തോമാ ചർച്ചിന്‍റെ സിൽവർ ജൂബിലി വർഷം കൊണ്ടാടുന്ന വേളയിൽ പല പൊതു ജനഷേമ പരിപാടികളും നടപ്പിലാക്കാന്‍ തീരുമാനിച്ചു.
അതിനോടനുബന്ധിച്ച് ജൂബിലിയുടെ 3-ാം ഘട്ടത്തിൽ അടൂർ ഭദ്രാസന അധിപൻ റിട്ട. റവ. മാത്യൂസ് മാര്‍ സെറാഫിം തിരുമേനി ഒക്ടോബർ 2 ന് ഇടവക സന്ദേർശിച്ചു.
തിരുമേനിയുടെ സന്ദർശനവേളയിൽ ജൂബിലി കൺവീനർ പി.ടി മത്തായി ഈ ഘട്ടം വിശദികരിക്കുകയും തിരുമേനി റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിനു ഒരു ഡയാലിസിസ് യൂണിറ്റും മെത്രപൊലീത്തയുടെ അഭയ പ്രോജക്ടിലേക്കുള്ള ഒരു ഭവനവും കൊടുക്കുവാനുള്ള തീരുമാനത്തിനും തുടക്കം കുറിച്ചു.
ഇടവക വികാരി റവ. റെന്നി വര്‍ഗീസ് ഫിലിപ്പ്, കോ കണ്‍വീനര്‍ ഡാനിയേല്‍ സ്കറിയാ, ഇടവക സെക്രട്ടറി ഷാജി ജോണ്‍, ട്രസ്റ്റി പി.ടി സ്കറിയാ, സി ഫിലിപ്പ് എന്നിവർ പ്രേസംഗിച്ചു.