Advertisment

ഡല്‍ഹി ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും ജൂലൈ 28ന്

author-image
പി.എന്‍ ഷാജി
New Update
sreenarayana kendra delhi

ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ഈ മാസത്തെ  പൂജയും ഭജനയും 2024 ജൂലായ് 28 ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിലെ  ഡോ എം ആർ ബാബുറാം മെമ്മോറിയൽ ഹാളിൽ നടക്കുന്നതാണ്.

Advertisment

കേന്ദ്രയുടെ മാനേജിംഗ് കമ്മിറ്റിയംഗം പി.ഡി ജയപ്രകാശും കുടുംബവുമാണ് ഇത്തവണ പൂജാദികൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ശ്രീ നാരായണ കേന്ദ്ര വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഭജനയും തുടർന്ന് പ്രസാദ വിതരണവും ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി എന്നിവരുമായി 9899186787, 9810699696 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment