Advertisment

സുപ്രീം കോടതിയിൽ 84,045 കേസുകളും, വിവിധ ഹൈക്കോടതികളിലായി 60,11,678 കേസുകളും; ഇന്ത്യയിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകൾ

വിവിധ തരത്തിലുള്ള കേസുകൾ തീർപ്പാക്കുന്നതിന് കോടതികൾ നിശ്ചിത സമയപരിധിയില്ലാത്തതും കേസകൾ ഇടയ്ക്കിടെ മാറ്റിവയ്ക്കുന്നതും കേസുകൾ തീർപ്പാക്കുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു. 

New Update
bhy77777777777777777777777777

ഡൽഹി: ഇന്ത്യയിലെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകൾ. 1.18 കേസുകൾ ഉത്തർപ്രദേശിലെ കീഴ്‌ക്കോടതികളിൽ മാത്രം തീർപ്പാകാതെ കെട്ടിക്കിടക്കുന്നതായി, ലോക്‌സഭയിൽ സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

Advertisment

സുപ്രീം കോടതിയിൽ 84,045 കേസുകളും, വിവിധ ഹൈക്കോടതികളിലായി 60,11,678 കേസുകളും കെട്ടിക്കിടക്കുന്നതായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. 4,53,51,913 കേസുകളാണ് വിവിധ ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി തീർപ്പാകാതെ കിടക്കുന്നത്.

ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, കോടതി ജീവനക്കാർ, കേസിൽ ഉൾപ്പെട്ടിരിക്കുന്ന വസ്തുതകളുടെ സങ്കീർണ്ണത, തെളിവുകളുടെ സ്വഭാവം, ബാർ, അന്വേഷണ ഏജൻസികൾ, സാക്ഷികൾ, അന്യായക്കാരൻ തുടങ്ങി കേസുകളുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ സഹകരണം ഉൾപ്പെടെ നിരവധി കാരണങ്ങളാലാണ് ഇത്രയും കേസുകൾ കെട്ടിക്കിടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ശരിയായ പ്രയോഗവും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ തരത്തിലുള്ള കേസുകൾ തീർപ്പാക്കുന്നതിന് കോടതികൾ നിശ്ചിത സമയപരിധിയില്ലാത്തതും കേസകൾ ഇടയ്ക്കിടെ മാറ്റിവയ്ക്കുന്നതും കേസുകൾ തീർപ്പാക്കുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു. 

 

Advertisment