Advertisment

സ്ത്രീകളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല. അവർക്ക് വീടുവിട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായി, അവരുടെ ഭർത്താക്കന്മാർ മരിച്ചാൽ അവരും മരിക്കേണ്ടി വരും. ഇതിനെതിരെയാണ് പെരിയാർ സംസാരിച്ചത്; പെരിയാറും അണ്ണനും കലൈഞ്ജറും പറഞ്ഞതാണ് ഞാൻ ആവർത്തിച്ചത്, മാപ്പ് പറയില്ല: സനാതന വിവാദത്തിൽ ഉദയനിധി സ്റ്റാലിൻ

സനാതന ധര്‍മ്മത്തെ 'ഡെങ്കി', 'മലേറിയ' എന്നിവയുമായി താരതമ്യപ്പെടുത്തുകയും അതിനെ എതിര്‍ക്കേണ്ടതല്ല, മറിച്ച് ഉന്മൂലനം ചെയ്യണമെന്നുമാണ് ഉദയനിധി പറഞ്ഞത്.

New Update
Udhayanidhi Stalin

ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായ തന്റെ  പരാമര്‍ശങ്ങളില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ രംഗത്ത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

പെരിയാര്‍, മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈ, എം കരുണാനിധി തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ വീക്ഷണങ്ങളാണ് താന്‍ പരാമര്‍ശിച്ചത്.

''സ്ത്രീകളെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് വീടുവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി, അവരുടെ ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ അവരും മരിക്കേണ്ടി വരും. ഇതിനെതിരെയാണ് പെരിയാര്‍ സംസാരിച്ചത്. പെരിയാറും അണ്ണനും കലൈഞ്ജറും പറഞ്ഞതാണ് ഞാന്‍ ആവര്‍ത്തിച്ചത്.' ഉദയനിധി പറഞ്ഞു.

എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള നിരവധി കോടതികളില്‍ എനിക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തു. എന്നോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ കലൈഞ്ജറുടെ ചെറുമകനാണ്, ഞാന്‍ മാപ്പ് പറയില്ല.' ഉദയനിധി പറഞ്ഞു

സനാതന ധര്‍മ്മത്തെ 'ഡെങ്കി', 'മലേറിയ' എന്നിവയുമായി താരതമ്യപ്പെടുത്തുകയും അതിനെ എതിര്‍ക്കേണ്ടതല്ല, മറിച്ച് ഉന്മൂലനം ചെയ്യണമെന്നുമാണ് ഉദയനിധി പറഞ്ഞത്.

 

 

 

Advertisment