Advertisment

കനത്ത മഴ: തമിഴ്നാട്ടിലെ ചില ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

നാഗപട്ടണം, തൂത്തുക്കുടി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് നവംബര്‍ 19 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

New Update
Schools closed in some Tamil Nadu districts as heavy rainfall continues

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Advertisment

ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച രാവിലെ 7 നും 10 നും ഇടയില്‍ ഡെല്‍റ്റ മേഖലയിലെ അഞ്ച് ജില്ലകള്‍ ഉള്‍പ്പെടെ പത്ത് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

ഡെല്‍റ്റ മേഖലയിലെ തിരുവാരൂര്‍, തഞ്ചാവൂര്‍, മയിലാടുതുറൈ, നാഗപട്ടണം, പുതുക്കോട്ട, തെക്കന്‍ ജില്ലകളില്‍ ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

നാഗപട്ടണം, തൂത്തുക്കുടി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് നവംബര്‍ 19 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

കാരയ്ക്കലില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. തൂത്തുക്കുടിയില്‍ അധികൃതര്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചു, കോളേജുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.

Advertisment