Advertisment

ആര്‍എന്‍ രവി പങ്കെടുത്ത പരിപാടിയില്‍ തമിഴ് ഗാനം ആലപിച്ചപ്പോള്‍ 'ദ്രാവിഡ' എന്ന വാക്ക് ഒഴിവാക്കി: ഗവര്‍ണറെ മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍

ദ്രാവിഡ നാടിന്റെ മഹത്വത്തെ പരാമര്‍ശിക്കുന്ന 'തെക്കനവും അധീരശിരന്ധ ദ്രാവിഡ നല്‍ തിരുനാടും' എന്ന വരി പരിപാടിയില്‍ ആലപിച്ചപ്പോള്‍ ഒഴിവാക്കിയതാണ് വിവാദമായത്.

New Update
MK Stalin

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി പങ്കെടുത്ത പരിപാടിയില്‍ തമിഴ് ഗാനം ആലപിക്കുന്നതിനിടെ 'ദ്രാവിഡ' എന്ന വാക്ക് ഒഴിവാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. 

Advertisment

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ദേശീയ ഐക്യത്തെ അവഹേളിച്ചുവെന്നും അദ്ദേഹം  ആരോപിച്ചു. മുഖ്യമന്ത്രി തനിക്കെതിരെ വംശീയ പരാമര്‍ശം നടത്തിയെന്ന് ഗവര്‍ണറും തിരിച്ചടിച്ചു.

ദ്രാവിഡ നാടിന്റെ മഹത്വത്തെ പരാമര്‍ശിക്കുന്ന 'തെക്കനവും അധീരശിരന്ധ ദ്രാവിഡ നല്‍ തിരുനാടും' എന്ന വരി പരിപാടിയില്‍ ആലപിച്ചപ്പോള്‍ ഒഴിവാക്കിയതാണ് വിവാദമായത്.

എംകെ സ്റ്റാലിന് പുറമെ എഐഎഡിഎംകെ അധ്യക്ഷന്‍ എടപ്പാടി കെ പളനിസ്വാമിയും നടപടിയെ ശക്തമായി അപലപിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ഗവര്‍ണറെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

സ്റ്റാലിന്റെ പ്രതികരണം ഖേദകരമാണെന്നും തനിക്കെതിരെ വംശീയ പരാമര്‍ശം നടത്തിയെന്നും തമിഴ് തായ് വാല്‍ത്തിനോട് താന്‍ അനാദരവ് കാണിച്ചുവെന്ന തെറ്റായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നും ഗവര്‍ണര്‍ രവി ആരോപിച്ചു.

 

Advertisment