Advertisment

‍‍"ഉഡുപ്പി സിങ്കം" എന്ന് വിളിപ്പേരുള്ള അണ്ണാമലൈയെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം വോട്ടായി മാറിയില്ല; തമിഴ്നാട്ടിലെ ബിജെപിയുടെ എ-ക്ലാസ് മണ്ഡലമായ കോയമ്പത്തൂരിൽ തോറ്റ് അണ്ണാമലൈ; വോട്ടെടുപ്പിന് മുന്നേ ജയം ഉറപ്പിച്ചിരുന്ന അണ്ണാമലൈയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി; അണ്ണാ ഡി.എം.കെയെ പിണക്കിയതടക്കം അണ്ണാമലൈയുടെ നടപടികളിൽ തമിഴ്നാട് ബി.ജെ.പിയിൽ പൊട്ടിത്തെറി

വോട്ടർമാരെ സ്വാധീനിക്കാൻ തമിഴ്നാട്ടിലെ ഭരണപക്ഷ പാർട്ടിയായ ഡിഎംകെയും എഐഎഡിഎംകെയും ആയിരം കോടി രൂപ ചെലവഴിച്ചെന്നാണ് അണ്ണാമലൈയുടെ ആരോപണം.  വോട്ടർമാരെ സ്വാധീനിക്കാൻ കോയമ്പത്തൂരിൽ മാത്രമായി ഇരുപാർട്ടികളും ആയിരം കോടിയാണ് ചെലവഴിച്ചത്.

New Update
k annamalai

ചെന്നൈ: പ്രചാരണ കാലത്ത് തമിഴ്നാട്ടിൽ തരംഗമായി മാറിയിരുന്ന "ഉഡുപ്പി സിങ്കം" എന്ന പേരിൽ പ്രശസ്തനായ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. അണ്ണാമലെെ കോയമ്പത്തൂരിൽ തകർന്നടിഞ്ഞത് ദയനീയ കാഴ്ചയായി.

Advertisment

വിജയം ഉറപ്പിച്ചതു പോലെയായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് അണ്ണാമലൈയുടെ ശരീരഭാഷയും സംഭാഷണവുമെല്ലാം. ഡി.എം.കെയുടെ ഗണപതി പി രാജ്കുമാറിനോടാണ് അണ്ണാമലൈ തോറ്റത്. തോൽവി ഏറ്റുവാങ്ങിയെങ്കിലും 4,50,132 വോട്ടുകൾ (32.8%) അണ്ണാമലൈയ്ക്ക് കിട്ടി.

എ.ഐ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാതിരുന്നതടക്കം തിരഞ്ഞെടുപ്പ് കാലത്തെ അണ്ണാമലൈയുടെ നടപടികൾ തമിഴ്നാട് ബി.ജെ.പിയിൽ പൊട്ടിത്തെറികൾക്ക് ഇടയാക്കിയിട്ടുണ്ട്.

കർണാടക കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ 2019 മേയിൽ ജോലി രാജിവച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. ഉഡുപ്പി എസ്.പി ആയിരിക്കെ ക്രമിനലുകൾക്കെതിരെ കർശന നിലപാടെടുത്തും വർഗീയ കലാപങ്ങളും മറ്റും അടിച്ചമർത്തിയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും 'ഉഡുപ്പി സിങ്കം' എന്ന പേരിൽ പ്രശസ്തനായിരുന്നു.

പലപ്പോഴായി ഒപ്പം നിന്ന അണ്ണാ ‌ഡി.എം.കെയും ഡി.എം.ഡി.കെയും പിണങ്ങിയകന്നപ്പോഴും തമിഴ്നാട്ടിൽ താമര വിരിയും എന്ന് ദേശീയ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത് അണ്ണമലൈയിലുള്ള വിശ്വാസം കൊണ്ടായിരുന്നു.

annUntitled.o.jpg

സ്വന്തം മണ്ഡലമായ കരൂരിൽ മത്സരിക്കാൻ ആഗ്രഹിച്ച അണ്ണാമലെയെ കൂടുതൽ വിജയ സാദ്ധ്യതയുള്ള കോയമ്പത്തൂരിൽ മത്സരിക്കാൻ നേതൃത്വം നിർദേശിച്ചതിനു പിന്നിൽ ഒരു കാര്യം കൂടിയുണ്ട് - മികച്ച പ്രാസംഗികൻ കൂടിയായ അണ്ണാമലൈയെ ദേശീയ നേതാവുകൂടിയായി ഉയർത്തുക.

2011 കർണാടക കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അണ്ണാമലൈ ബെംഗളൂരു സൗത്ത് പൊലിസ് ഡെപ്യൂട്ടി കമ്മീഷണർ ആയിരിക്കെ 2019ൽ പദവി രാജി വെച്ച് മടങ്ങുമ്പോൾ പ്രായം 35. പൊലീസ് സൂപ്രണ്ടായിരിക്കെ ഉഡുപ്പിയിൽ നിന്നും സ്ഥലം മാറ്റിയപ്പോൾ ആളുകൾ കരഞ്ഞുകൊണ്ട് തെരുവിലിറങ്ങി അവരെ തടയാൻ ശ്രമിച്ച സംഭവം വലിയ വാർത്തയായിരുന്നു.

വ‌ർഗീയ കലാപങ്ങളെല്ലാം അടിച്ചൊതുക്കകയും ബലാത്സംഗ കേസുകളെ പ്രതികളെയെല്ലാം സാഹസികമായി പിടികൂടി ജനത്തിന് സുരക്ഷാബോധം നൽകുകയും ചെയ്ത ഓഫീസറെ വിട്ടുകൊടുക്കാൻ അവിടത്തുകാർക്ക് മനസില്ലായിരുന്നു. 2020ലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2021ൽ നിയസമാഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായി വേരോട്ടമില്ലാത്ത അറുവാകുറിച്ചിയിൽ സ്ഥാനാ‌ർത്ഥി 24,816 വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തി.

സംസ്ഥാന പ്രസിഡന്റായിരുന്ന എൽ.മുരുകൻ കേന്ദ്രമന്ത്രിയായതിനു പിന്നാലെ, കെ.അണ്ണാമലൈയ്ക്ക് ബിജെപി അദ്ധ്യക്ഷ സ്ഥാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനം ശരിയെന്ന് തെളിഞ്ഞു.

ചെന്നൈ കോർപറേഷനിൽ ഉൾപ്പെടെ അക്കൗണ്ട് തുറന്നതോടെ അണ്ണാമലൈ ആവേശത്തിലായി. മുഖ്യപ്രതിപക്ഷ കക്ഷിയായി ഉയരാൻ ശ്രമിച്ചപ്പോൾ അണ്ണാ ഡി.എം.കെയ്ക്കത് പ്രകോപനമായി.  'എൻ മക്കൾ എൻ മൺ' എന്ന സംസ്ഥാന പദയാത്രയോടെ വിജയവഴി തെളിയുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ജനവിധി.

തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഏറെ വിജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു കോയമ്പത്തൂർ.  1998ലും അടുത്ത വ‌ർഷവും കോയമ്പത്തൂരിൽ ജയിച്ചത് ബി.ജെ.പി സ്ഥാനാ‌ത്ഥി സി.പി.രാധാകൃഷ്ണൻ 98ൽ നേടിയത് 1.44 ലക്ഷത്തിന്റെ ഭൂരിപക്ഷം.

2014ൽ അണ്ണാ ഡി.എം.കെ, ബി.ജെ.പി, ഡി.എം.കെ, കോൺഗ്രസ്, ഇടതുപാർട്ടികൾ എല്ലാം വെവ്വേറെ സ്ഥാനാ‌ത്ഥികളെ ഇറക്കി ബലപരീക്ഷണം നടത്തിയപ്പോൾ 42,016 വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി.

പത്തുവർഷത്തിനിപ്പുറം കോയമ്പത്തൂർ പിടിച്ചെടുക്കാൻ അണ്ണാമലെ എത്തുമ്പോൾ ഡി.എം.കെ, കോൺഗ്രസ്. ഇടതുപാർട്ടികളെല്ലാം ഒരുമിച്ചാണ് എതിർക്കുന്നത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ കോയമ്പത്തൂർ ഡി.എം.കെ ഏറ്റെടുത്തതിനു കാരണവും അണ്ണാമലൈ അവിടെ മത്സരിക്കുന്നതായിരുന്നു.

 

തമിഴ്‌നാട്ടിലെ കരൂർജില്ലയിലെ ഗൗണ്ടർ സമുദായത്തിൽ നിന്നുള്ള ഒരു കർഷക കുടുംബത്തിലാണ് കുപ്പുസ്വാമി അണ്ണാമലൈ ജനിച്ചത്. കോയമ്പത്തൂരിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ലഖ്നൗ ഐഐഎമ്മിൽ നിന്ന് എംബിഎ എടുത്തു. സംരംഭകൻ ആവുക എന്നതായിരുന്നു ആഗ്രഹം.

annamalai

എന്നാൽ ജനസേവനം എന്ന ആഗ്രഹത്താൽ സിവിൽ സർവീസ് തിരഞ്ഞെടുക്കുകയായിരുന്നു. 2011ൽ ഐപിഎസ് നേടി. കർണാടക കേഡറാണ് തിരഞ്ഞെടുത്തത്. ഉഡുപ്പി, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ എസ്‌പിയായി സേവനമനുഷ്‌ഠിച്ചു. 

2017ൽ ചിക്കമംഗളൂരുവിൽ നടന്ന കലാപ അടിച്ചമർത്തിയതോടെയാണ് അണ്ണാമലൈ യുവാക്കൾക്കിടയിൽ താരമായത്. സൗത്ത് ബംഗളൂരുവിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ നടത്തിയ പരിഷ്‌‌കാരങ്ങളും ശ്രദ്ധനേടി. അങ്ങനെ വന്ന വിളിപ്പേരാണ് സിങ്കം അണ്ണാമലൈ. തമിഴ് സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള പൊലീസ് നായക കഥാപാത്രങ്ങളുടെ നേർപതിപ്പായി ജനങ്ങൾ അദ്ദേഹത്തെ കണ്ടു.

സൗത്ത് ബംഗളൂരുവിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കുമ്പോഴാണ് അണ്ണാമലൈ ജീവിതത്തിലെ നിർണായക തീരുമാനമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വപാടവത്തിൽ ആകൃഷ്‌ടനായി ബിജെപിയിൽ ചേർന്നു.

അണ്ണാമലൈയുടെ ജനപ്രിയത തിരിച്ചറിഞ്ഞ ബിജെപിയുടെ കേന്ദ്ര നേതൃത്വം അധികം വൈകാതെ സംസ്ഥാന അദ്ധ്യക്ഷനായി സിങ്കത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി ബിജെപിയുടെ സാന്നിദ്ധ്യം തമിഴ് മണ്ണിൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈ 'എൻ മണ്ണ് എൻ മക്കൾ' എന്ന പേരിൽ പദയാത്ര ആരംഭിച്ചത്.  

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാമേശ്വത്ത് നിന്നാണ് പദയാത്ര ഫ്ളാഗ് ഓഫ് ചെയ്‌തത്. 1,770 കിലോമീറ്റർ കാൽനടയായും ഗ്രാമപ്രദേശങ്ങളിലൂടെയും ബാക്കിയുള്ള ദൂരം വാഹനത്തിലും അണ്ണാമലൈ സഞ്ചരിക്കുന്ന തരത്തിലാണ് യാത്ര വിഭാവനം ചെയ്തത്. അണ്ണാമലൈ എന്ന യുവനേതാവിനെ മുന്നിൽ നിറുത്തി തമിഴകത്ത് വിജയം കൊയ്യാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് പാളിപ്പോയത്.

 

വോട്ടർമാരെ സ്വാധീനിക്കാൻ തമിഴ്നാട്ടിലെ ഭരണപക്ഷ പാർട്ടിയായ ഡിഎംകെയും എഐഎഡിഎംകെയും ആയിരം കോടി രൂപ ചെലവഴിച്ചെന്നാണ് അണ്ണാമലൈയുടെ ആരോപണം.  വോട്ടർമാരെ സ്വാധീനിക്കാൻ കോയമ്പത്തൂരിൽ മാത്രമായി ഇരുപാർട്ടികളും ആയിരം കോടിയാണ് ചെലവഴിച്ചത്.

തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിനായി ബിജെപി സ്വാധീനിച്ചിട്ടുണ്ടെന്ന് ഏതെങ്കിലും ഒരു വ്യക്തി മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താൻ തയ്യാറാണെങ്കിൽ അന്ന് താൻ രാഷ്ട്രീയ കുപ്പായം അഴിച്ചുവയ്ക്കാം'- അണ്ണാമലൈ പറഞ്ഞു.

Advertisment