ചെന്നൈ: വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വില്‍പനയും തടയുന്നതിനായി എന്‍ഫോഴ്സ്മെന്റ് ബ്യൂറോ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തിരുവണ്ണാമലൈയില്‍ നടത്തിയ പരിശോധനയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. 95 കുപ്പി അനധികൃത മദ്യം പിടികൂടുകയും ചെയ്തു.
നവംബര്‍ 10ന് തിരുവണ്ണാമലയിലെ വള്ളിവാഗൈയില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടാന്‍ കെണിയൊരുക്കുകയായിരുന്നു.
ഇവരെ പിടികൂടാന്‍ കെണിയൊരുക്കിയ സംഘം ഇവരില്‍ നിന്ന് അനധികൃത മദ്യം വാങ്ങാന്‍ ഇടപാടുകാരായി പോവുകയായിരുന്നു. പ്രതികള്‍ 180 മില്ലി ലിറ്റര്‍ മദ്യം കുപ്പികളിലാക്കി വില്‍പന നടത്തിയിരുന്നു. കുപ്പിയുടെ ലേബലുകള്‍ വ്യാജമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തിനൊടുവില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി തമിഴ്കുമാറിനെ സംഘം കസ്റ്റഡിയിലെടുത്തു. 45 കുപ്പി വ്യാജമദ്യവും ഇയാള്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.
തമിഴ്കുമാറിനെ ചോദ്യം ചെയ്ത സംഘം ഇയാളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ 28 കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി കുമാറിനെ അറസ്റ്റ് ചെയ്തു.
ഗുണ്ടാ ആക്ട് പ്രകാരം കുമാര്‍ അടുത്തിടെ തടവിലാക്കപ്പെടുകയും സെപ്റ്റംബര്‍ 13 ന് ജയില്‍ മോചിതനാകുകയും ചെയ്തിരുന്നു.