Advertisment

ഫുഡ് ഡെലിവറി വൈകിയതിന് ഉപഭോക്താവിന്റെ ശകാരം, 19കാരന്‍ മരിച്ച നിലയില്‍, സംഭവം ചെന്നൈയില്‍

ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് ഉപഭോക്താവ് ശകാരിച്ചതിനെ തുടര്‍ന്ന് 19കാരന്‍ മരിച്ച നിലയില്‍

New Update
plice

ചെന്നൈ: ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് ഉപഭോക്താവ് ശകാരിച്ചതിനെ തുടര്‍ന്ന് 19കാരന്‍ ജീവനൊടുക്കി. ചെന്നൈയിലാണ് സംഭവം. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന പവിത്രനാണ് മരിച്ചത്. ബികോം വിദ്യാര്‍ത്ഥിയായിരുന്നു. 

Advertisment

11-ാം തീയതിയാണ് പവിത്രനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപഭോക്താവ് ശകാരിച്ചതിനെ തുടര്‍ന്ന് യുവാവ് വിഷാദത്തിലായിരുന്നു.  ഇക്കാര്യം ചൂണ്ടിക്കാട്ടി പവിത്രന്‍ 

എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

11 ന് പവിത്രൻ കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിച്ചപ്പോൾ, ഉപഭോക്താവിന്റെ വിലാസം കണ്ടെത്താൻ പാടുപെട്ടു. തുടര്‍ന്ന്‌ ഉപഭോക്താവിൻ്റെ വീട്ടിലെത്താൻ വൈകി. കാലതാമസം രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചു. തുടർന്ന് ഉപഭോക്താവ് ശാസിക്കുകയും സേവനത്തെക്കുറിച്ച് പരാതി നൽകുകയും ചെയ്തു.

രണ്ട് ദിവസത്തിന് ശേഷം, പവിത്രൻ ഉപഭോക്താവിൻ്റെ വസതിക്ക് നേരെ കല്ലെറിഞ്ഞു. ഉപഭോക്താവ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയതോടെ ഈ സംഘർഷം കൂടുതൽ വഷളായി. 

"എൻ്റെ മരണകാരണം - ഡെലിവറി സമയത്ത് ആ വ്യക്തി ശകാരിച്ചതിനെത്തുടർന്ന് ഞാൻ വിഷാദത്തിലായി. അത്തരം സ്ത്രീകൾ ഉള്ളിടത്തോളം കൂടുതൽ മരണങ്ങൾ സംഭവിക്കും"-എന്നാണ് പവിത്രന്‍ കുറിപ്പിലെഴുതിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment