Advertisment

വീട്ടിൽ രാസവസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ച് രാസലഹരി ഉൽപാദനം; വില്പനയ്ക്കായി നിർമിച്ചെടുത്തത് ഒരുകോടി രൂപ വിലവരുന്ന മെത്താഫെറ്റമിൻ, കൊടുങ്ങയ്യൂരിൽ എം.എസ്‌.സി കെമിസ്ട്രി വിദ്യാർഥി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

New Update
G

ചെന്നൈ: തമിഴ്നാട് കൊടുങ്ങയ്യൂരിൽ വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന. സംഭവത്തിൽ അഞ്ച് കോളജ് വിദ്യാർഥികളടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഒരുകോടി രൂപ വിലവരുന്ന മെത്താഫെറ്റമിൻ പിടികൂടി.

Advertisment

ഫ്ലെമിങ് ഫ്രാൻസിസ് (21), നവീൻ (22), പ്രവീൺ പ്രണവ് (21), കിഷോർ (21), ജ്ഞാനപാണ്ഡ്യൻ (22), അരുൺകുമാർ (22), ധനുഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ജ്ഞാനപണ്ഡ്യൻ എം.എസ്‌.സി കെമിസ്ട്രി വിദ്യാർഥിയാണ്. പ്രവീൺ, കിഷോർ, നവീൻ, ധനുഷ് എന്നിവർ അടുത്തയിടെ റോബട്ടിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയവരാണ്. ലഹരിവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങി.

ഇംഗ്ലീഷ് ടി.വി സീരീസ് കണ്ടാണ് ഇവർ വീട്ടിൽ ലാബ് ഒരുക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചില രാസവസ്തുക്കൾ ഓൺലൈനിൽനിന്നും വാങ്ങിയിട്ടുണ്ട്. കേസിൽ മറ്റു ചിലർക്കും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ലഹരിമരുന്ന് വാങ്ങാൻ ബെംഗളൂരുവിൽ നിന്നടക്കം ആവശ്യക്കാരെത്തിയിരുന്നതായും പൊലീസ് പറയുന്നു.

Advertisment