Advertisment

ലോറിയുടെ 10 മീറ്റർ മുകളിൽ മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ട്: ഉത്തര കന്നഡ എംപി വിശ്വേശ്വര ഹെഗ്ഡെ കാഗേരി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. നേവി, ആര്‍മി, എല്ലാം ഒറ്റക്കെട്ടായി തിരച്ചില്‍ നടത്തുന്നുണ്ട്. തിരച്ചിലിനായി ഷിരൂരിലേക്ക് കൂടുതല്‍ യന്ത്ര ബോട്ടുകള്‍ എത്തിക്കുന്നുവെന്നും വിശ്വേശ്വര ഹെഗ്‌ഡെ കാഗേരി വ്യക്തമാക്കി.

New Update
Vishweshwar Hegde Kageri shiroor

ഷിരൂര്‍: അര്‍ജുന്റെതെന്ന് കരുതുന്ന ലോറിയുടെ 10 മീറ്റര്‍ മുകളില്‍ മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് ഉത്തര കന്നഡ എംപി വിശ്വേശ്വര ഹെഗ്‌ഡെ കാഗേരി. കാലാവസ്ഥ പ്രതികൂലമാകുന്നത് തിരച്ചലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Advertisment

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. നേവി, ആര്‍മി, എല്ലാം ഒറ്റക്കെട്ടായി തിരച്ചില്‍ നടത്തുന്നുണ്ട്. തിരച്ചിലിനായി ഷിരൂരിലേക്ക് കൂടുതല്‍ യന്ത്ര ബോട്ടുകള്‍ എത്തിക്കുന്നുവെന്നും വിശ്വേശ്വര ഹെഗ്‌ഡെ കാഗേരി വ്യക്തമാക്കി.

ട്രക്ക് 3 മീറ്റര്‍ താഴ്ചയിലെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നേരത്തെ പറഞ്ഞിരുന്നു. സ്‌പോട്ട് നാലില്‍ തന്നെയാണ് ട്രക്കെന്ന് ചൂണ്ടിക്കാണിച്ച ഇന്ദ്രബാലന്‍ സ്‌പോട്ട് രണ്ടില്‍ ടാങ്കറിന്റെ ക്യാബിനാകാമെന്നും സൂചിപ്പിച്ചു.

സ്‌പോട്ട് നാലായി അടയാളപ്പെടുത്തപ്പെട്ട നദിയിലെ മണ്‍കൂനയില്‍ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ട്രക്ക് കരയില്‍ നിന്നും 132 മീറ്റര്‍ അകലെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോറി മൂന്ന് മീറ്റര്‍ താഴെയാണുള്ളത്. ഇന്നലെ ഐബോഡ് പരിശോധന സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Advertisment