Advertisment

ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്ന് മുതൽ പോകാൻ അനുമതി; അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും ഇനിയുമുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

New Update
arjun riyas

കൊച്ചി: അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും ഇനിയുമുണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിനു വേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അർജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്ന് മുതൽ പോകാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതിനുള്ള പാസ് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment