Advertisment

അടിയൊഴുക്കാണ് വലിയ വെല്ലുവിളി, ഭാരമുള്ള വസ്തു ഇട്ട് അടിയൊഴുക്കിന്‍റെ തീവ്രത പരശോധിക്കുന്നു: ഡിഫൻസ് പിആർഒ അതുൽ പിള്ള

ഷിരൂരിലെ സാഹചര്യം നാവിക സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. ഇന്നും സ്‌പോട്ട് ഡൈവിങ്ങിന് ട്രയല്‍ നടത്തുന്നുവെന്നും നിരന്തരം ഡൈവിങ്ങിന് ശ്രമിക്കുന്നുവെന്നും ഡിഫന്‍സ് പിആര്‍ഒ വ്യക്തമാക്കി. 

New Update
arjUntitledarjun

ബംഗളൂരു:  കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഭാരമുള്ള വസ്തു ഇട്ട് അടിയഴുക്കിന്റെ തീവ്രത പരിശോധിക്കുന്നതായി ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള. അടിയൊഴുക്കാണ് വലിയ വെല്ലുവിളിയെന്നും അതുല്‍ പിള്ള വ്യക്തമാക്കി.

Advertisment

ഷിരൂരിലെ സാഹചര്യം നാവിക സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. ഇന്നും സ്‌പോട്ട് ഡൈവിങ്ങിന് ട്രയല്‍ നടത്തുന്നുവെന്നും നിരന്തരം ഡൈവിങ്ങിന് ശ്രമിക്കുന്നുവെന്നും ഡിഫന്‍സ് പിആര്‍ഒ വ്യക്തമാക്കി. 

നിലവില്‍ ഗംഗാവാലി നദിയില്‍ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് വസ്തുക്കള്‍ അടിഞ്ഞുകൂടിയതിന്റെ വ്യത്യാസം വിലയിരുത്തും. ഒഴുക്ക് കുറഞ്ഞാല്‍ ഉടന്‍ താഴെയിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അതുല്‍ പിള്ള വ്യക്തമാക്കി. 

സോണാര്‍ പരിശോധന നടത്തുമെന്നും ഇന്നലത്തെ രക്ഷാദൗത്യം വിശദമായി വിലയിരുത്തിയെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള വ്യക്തമാക്കി.

Advertisment