Advertisment

സ്‌പോട്ട് നാലായി അടയാളപ്പെടുത്തപ്പെട്ട നദിയിലെ മണ്‍കൂനയില്‍ അര്‍ജുന്റെ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോര്‍ട്ട്, ട്രക്ക് കരയില്‍ നിന്നും 132 മീറ്റര്‍ അകലെ

മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദരും ഷിരൂര്‍ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്. എട്ടംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഈശ്വല്‍ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

New Update
ibod Untitledfre

ഷിരൂര്‍:  സ്‌പോട്ട് നാലായി അടയാളപ്പെടുത്തപ്പെട്ട നദിയിലെ മണ്‍കൂനയില്‍ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോര്‍ട്ട്. ട്രക്ക് കരയില്‍ നിന്നും 132 മീറ്റര്‍ അകലെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോറി മൂന്ന് മീറ്റര്‍ താഴെയാണുള്ളത്. ഇന്നലെ ഐബോഡ് പരിശോധന സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Advertisment

മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദരും ഷിരൂര്‍ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്. എട്ടംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഈശ്വല്‍ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

ഉഡുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നുള്ള സംഘമാണിവര്‍. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവര്‍.

മൂന്ന് ബോട്ടുകളില്‍ പോയി നങ്കൂരമിട്ട് പരിശോധിക്കുമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഷിരൂരിലേത് ശ്രമകരമായ ദൗത്യമെന്ന് ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി. അല്‍പസമയത്തിനകം പുഴയിലിറങ്ങി പരിശോധന നടത്തും. അടയൊഴുക്കിനൊപ്പം ചെളിയും മൂടിനില്‍ക്കുന്നത് വെല്ലുവിളിയെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.

അര്‍ജുനെ രക്ഷപെടുത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേയ്ക്ക് കടന്നതോടെ കേരളത്തില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ ഷിരൂരിലെത്തി. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

മഴ കുറഞ്ഞെങ്കിലും പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. നദിയിലെ മണ്‍കൂനയില്‍ മൂന്ന് മീറ്റര്‍ താഴ്ചയിലാണ് വാഹനമെന്നാണ് നിഗമനം. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്.

 

 

 

 

 

Advertisment