Advertisment

ഷിരൂരില്‍ തെരച്ചിലിനായി ഡോഡ് സ്‌ക്വാഡും; പുഴയില്‍ ഇറങ്ങി പരിശോധന ആരംഭിച്ച് സ്‌കൂബ ടീം, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് സച്ചിന്‍ ദേവ്

സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്നു, അതീവ ദുഃഖകരമായ സാഹചര്യമാണ്. കര്‍ണാടക സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണം.

New Update
arjun missing

ബംഗളൂരു: ഷിരൂരില്‍ തെരച്ചിലിനായി ഡോഗ് സ്‌ക്വാഡിനെ എത്തിച്ചു. പുഴയില്‍ ഇറങ്ങിയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയും ആരംഭിച്ചു.

Advertisment

അര്‍ജുനെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് സച്ചിന്‍ ദേവ് എംഎല്‍എ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. അത് കുറച്ചുകൂടി വേഗതയിലാക്കണമെന്നതാണ് ആവശ്യം.

സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്നു, അതീവ ദുഃഖകരമായ സാഹചര്യമാണ്. കര്‍ണാടക സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണം.

പ്രതികൂലമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇനിയും വൈകിപ്പിക്കാതെ, സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടി അര്‍ജുനെയും കാണാതായ എല്ലാവരെയും കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Advertisment