Advertisment

എബിനെ ചേര്‍ത്ത് പിടിച്ച്‌ യൂസഫലിയുടെ നന്മ; പ്രവാസിയായ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്റെ അപേക്ഷ

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: ജോലി സ്ഥലത്ത് മരണപ്പെട്ട അച്ഛന്റെ മൃതദേഹം നാട്ടിലേക്ക് വിട്ടുകിട്ടാനായി നിയമക്കുരുക്ക് നേരിട്ടതോടെ എം.എ യൂസഫലിയോട് സഹായഭ്യര്‍ത്ഥനയുമായി മകന്‍. ലോകകേരള സഭയുടെ ഓപ്പണ്‍ ഫോറത്തില്‍ കുട്ടികളോട് ചോദ്യം ചോദിക്കാനായി നിര്‍ദേശിച്ചപ്പോഴായിരുന്നു ലുലു ഗ്രൂപ്പ് മേധാവിക്ക് അടുത്തേക്കാണ് എബിന്റെ അപേക്ഷയെത്തിയത്. തിരുവനന്തപുരം ചെക്കക്കോണം ബാബു സദനത്തില്‍ ബാബു(46)വിന്റെ മൃതദേഹം വിട്ടുകിട്ടാനായിട്ടാണ് മകന്‍ എബിന്റെ അപേക്ഷ. നിയമക്കുരുക്കില്‍ പെട്ടുപോയ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്ന് എം.എ യൂസഫലി ഉറപ്പും നല്‍കി.

Advertisment

ലോകകേരള സഭയില്‍ മുഖ്യാതിഥിയായി എത്തിയ ലുലു ഗ്രൂപ്പ് മേധാവിയുടെ അടുത്തേക്കാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിന്റെ അപേക്ഷയെത്തിയത്. ഓപ്പണ്‍ ഫോറത്തില്‍ കുട്ടികളുമായി സംവേദിക്കുമ്ബോഴായിരുന്നു എബിന്റെ അപേക്ഷയെത്തിയത്. കഴിഞ്ഞ 11 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തിരുന്ന പിതാവാ ബാബുവ് സൗദിയില്‍ മരണപ്പെട്ടിരിക്കുന്നു. നാട്ടിലേക്ക് മൃതദേഹമെത്തിക്കാന്‍ നിയമക്കുരുക്ക് നേരിടുന്നതോടെ സഹായം നല്‍കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ സ്വീകരിച്ച എം.എ യൂസഫലിയോട് എബിന്‍ കാര്യങ്ങള്‍ വ്യക്തമാക്കി. ഇതോടെയാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ ലുലു ഗ്രൂപ്പ് മേധാവിയും തിരിച്ചറിഞ്ഞത്.

11 വര്‍ഷമായി സൗദിയില്‍ കെട്ടിടനിര്‍മ്മാണ തൊഴില്‍ ചെയ്യുകയായിരുന്നു മരണപ്പെട്ട ബാബു. അഹമ്മദ് റുഹൈദ് എന്ന സ്‌പോണ്‍സറിന്റെ കീഴില്‍ നിന്നാണ് ജോലി ചെയ്ത് വന്നിരുന്നത്. കൊറോണ വന്നത് മൂലം അക്കാമ പുതുക്കാന്‍ കഴിയാതെ വന്നതോടെ മറ്റൊരു തൊഴില്‍ ബാബു കണ്ടെത്തി. അങ്ങനെ കുടുംബത്തിന്റെ പ്രാരാബ്ധം മാറ്റാനായി ജോലി ചെയ്ത് വരികയായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 9ന് രാത്രിയില്‍ പിതാവിന്റെ വീഡിയോ കോള്‍ അവസാനമായി എത്തിയത്. പിന്നീട് ബാബുവിനെ കുറിച്ച്‌ യാതൊരു അറിവുമുണ്ടായില്ലെന്നും മകന്‍ എബിന്‍ പറയുന്നു. ഫോണും സ്വിച്ച്‌ ഓഫായ നിലയില്‍. നാട്ടിലുള്ള ബന്ധുവിനെ ഗള്‍ഫിലുള്ള പിതാവിന്റെ സുഹൃത്ത് വിവരം അറിയിച്ചതോടെയാണ് മരണവിവരം കുടുംബം അറിയുന്നത്. ജോലി സ്ഥലത്ത് സംഭവിച്ച അപകടത്തില്‍ ബാബു മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമായി പിന്നീട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌പോണ്‍സറെ ബന്ധപ്പെട്ടിട്ടില്ലാത്തതിനാലും അക്കാമ പുതുക്കാന്‍ കഴിയാത്തതിനാലും മൃതദേഹം നാട്ടിലെത്തിക്കാനായി നിയമക്കുരുക്ക് മുറുകുകയാണ്. പ്രവാസി അസോസിയേഷന്‍ വഴി ഇന്ത്യന്‍ എംബസിക്കും, സൗദിയിലെ പൊലീസ് അധികാരികള്‍ക്കുമെല്ലാം അപേക്ഷ നല്‍കിയെങ്കിലും മൃതദേഹം ഇന്നും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടിയും പൂര്‍ത്തിയാക്കി നല്‍കുമെന്ന് ഉറപ്പും നല്‍കി. വേദിയില്‍ വച്ചു തന്നെ സൗദിയിലെ ലുലു ഗ്രൂപ്പ് ഡയറക്ടറെ ഫോണില്‍ ബന്ധപ്പെട്ട് നിയമനടപടികള്‍ക്ക് സഹായം നല്‍കാന്‍ യൂസഫലി നിര്‍ദേശിച്ചു. ലുലുവിലെ അധികൃതര്‍ കുട്ടിയോട് തത്മയം തന്നെ വിവരങ്ങള്‍ തിരക്കി വിശദാംശങ്ങള്‍ കൈപ്പറ്റി. മൂന്ന് ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തിട്ടുണ്ടെന്ന് എം.എ യൂസഫലി വാക്കും നല്‍കിയതോടെയാണ് എബിന്‍ മടങ്ങിയത്.

Advertisment