Advertisment

തൃശൂരില്‍ ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ച കണ്ടക്ടറെ സഹോദരനും സുഹൃത്തുക്കളും പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചു

പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജനെതിരെയാണ് പരാതി. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും  പരാതിയിൽ പറയുന്നു

New Update
police jeep patrolling

തൃശൂര്‍: ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ സഹോദരനും സുഹൃത്തുക്കളും പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കണ്ടക്ടര്‍ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു.  ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്.

Advertisment

പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജനെ (37)തിരെയാണ് പരാതി. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും  പരാതിയിൽ പറയുന്നു.

Advertisment