Advertisment

വാടാനപ്പള്ളിയിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന് മുസ്‌ലിം ലീഗ്

New Update
muslim league flag

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിലെ വാർഡുകൾ വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം അശാസ്ത്രീയമാണെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കരട് വാർഡ് വിഭജന പട്ടിക അബദ്ധ പഞ്ചാംഗമാണ്. ലോകസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും കണ്ട സിപിഎം - ബിജെപി ഡീൽ ആണ് വാർഡ് വിഭജനത്തിലും പുറത്തു വന്നിട്ടുള്ളത്.

Advertisment

ബിജെപിയെ പ്രീതിപ്പെടുത്താൻ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് സി പി എം ചെയ്യുന്നത്. സിപിഎം, ബിജെപി സ്വാധീനത്തിൽ സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിഭജനം നടന്നിട്ടുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും പാർട്ടി നേരിടും.

എം എം ഹനീഫ സൗധത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡണ്ട് പി കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്‌ പി എം ഷെരീഫ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ എ ഷജീർ, ഭാരവാഹികളായ പി എ മുഹമ്മദ് ഹാജി, എസി അബ്ദുറഹിമാൻ, താഹിറ സാദിഖ്, പി എ സിദ്ദീഖുൽ അക്ബർ, എ എം ഷാജി സംസാരിച്ചു.

Advertisment