Advertisment

ശക്തമായ മഴ: പീച്ചി ഡാം ശനിയാഴ്ച രാവിലെ തുറക്കും, ജാഗ്രതാ നിർദേശം

New Update
H

തൃശൂർ: പീച്ചി ഡാമിൻ്റെ വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാലും അധികജലം പുഴയിലേക്ക് ഒഴുക്കിവിടും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാന്റേതാണ് ഉത്തരവ്.

Advertisment

നാളെ രാവിലെ 7ന് പീച്ചി ഡാമിൻ്റെ റിവർ ഫ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം കെഎസ്ഇബിക്ക് വൈദ്യുതി ഉൽപാദനത്തിന് നൽകാനും തുടർന്ന് ജലം പുഴയിലേക്ക് ഒഴുക്കിവിടാനുമാണ് തീരുമാനം. ഡാമിന്റെ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

 

Advertisment