Advertisment

വി. വേലപ്പൻ നായർക്ക് ഭാരത് സേവക് പുരസ്കാരം സമ്മാനിച്ചു

New Update
bharat sevak

നെയ്യാറ്റിന്‍കര: വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് നെയ്യാറ്റിൻകര വിശ്വഭാരതി സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി ആയ വി. വേലപ്പൻ നായർക്ക് ഭാരത് സേവക് പുരസ്കാരം സമർപ്പിച്ചു.  

Advertisment

 വിശ്വഭാരതി പബ്ലിക് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രൻ പുരസ്കാരം നൽകി.

 നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.സി.സി. അംഗം നെയ്യാറ്റിൻകര സനൽ, 'ബി.എസ്. എസ്. ഡയറക്ടർ ജനറൽ ജയാ ശ്രീകുമാർ, ബി.എസ്.എസ് കോർഡിനേറ്റർ ചമ്പയിൽ സുരേഷ്,  കൗൺസിലർമാരായ ഗ്രാമം പ്രവീൺ, പ്രസന്ന കു മാർ, മഹാത്മാ സാംസ്കാരിക വേദി സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയകുമാർ, അജയാക്ഷൻ പി.എസ്, തത്തിയൂർ ഷിബു, സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisment