Advertisment

കൊല്ലയിൽ ഗ്രാമപഞ്ചായത്ത് വയനാടിനൊപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ കൈമാറി

author-image
nidheesh kumar
New Update
kollayil gramapanchayat disaster fund

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയുടെ ചെക്ക്, പ്രസിഡൻ്റ് ഡോ.നവനീത് കുമാർ.എൻ.എസ്. മുഖ്യമന്ത്രിയ്ക്ക് കൈമാറി.

Advertisment

പാറശ്ശാല എം.എൽ.എ. സി.കെ.ഹരീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോണി.ടി.എ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷരായ ജി.ബൈജു, എൻ.വി ഷൈൻശ്യാം, വി.എസ് അനില, മെമ്പർമാരായ ജ്യോതിഷ്റാണി.ആർ.ബി, എം.മഹേഷ്, സന്തോഷ് കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാണ് കൊല്ലയിൽ ഗ്രാമപഞ്ചായത്ത്.

Advertisment