Advertisment

തിരുവനന്തപുരത്ത്‌ കോവിലിൽ കയറി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് പരാതി

കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് വൈകീട്ട് 5.30ന് പൂജയ്ക്കിടെ പൂജാരി അരുണിനെ കസ്റ്റഡിയിൽ എടുത്തെന്നാണ് പരാതി

New Update
kerala police1

തിരുവനന്തപുരം: കോവിലിൽ കയറി പൂജാരിയെ പൂന്തുറ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് പരാതി. കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് വൈകീട്ട് 5.30ന് പൂജയ്ക്കിടെ പൂജാരി അരുണിനെ കസ്റ്റഡിയിൽ എടുത്തെന്നാണ് പരാതി.

Advertisment

പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ്  അവിടുത്തെ മുൻ പൂജാരി കൂടിയായിരുന്ന അരുണിനെ കസ്റ്റഡിയിൽ എടുത്തത്. പരാതി ഉയർന്നതിന് പിന്നാലെ രാത്രി 8 മണിയോടെ തിരികെ കൊണ്ടുവിട്ടു.

സംഭവത്തിൽ പൂജാരിയും കോവിൽ ട്രസ്റ്റ് ഭാരവാഹികളും പൊലീസിനെതിരെ പരാതിയുമായി രം​ഗത്തെത്തി. പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും പൂജ തടസ്സപ്പെടുത്തിയെന്നുമാണ് ആരോപണം.  കോവിലിന് വെളിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറയുന്നു.



Advertisment