പാലക്കാട്: ദേശീയ പക്ഷി ദിനത്തോട് അനുബന്ധിച്ച് ആലത്തൂർ ശ്രീ നാരായണ കോളേജിൽ 'എക്കോസ്കേപ്പ്സ്' എന്ന പേരിൽ പാലക്കാടൻ പക്ഷികളെ കുറിച്ചുള്ള ശിൽപശാലയും പ്രകൃതി-പരിസ്ഥിതി ആസ്പദമാക്കി ചിത്രപ്രദർശനവും നടത്തി.
ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സാലിം അലിയുടെ പിറന്നാളാണ് ദേശീയ പക്ഷി ദിനമായി ആചരിക്കുന്നത്. എസ് എൻ കോളേജിലെ ഭുമിത്ര സേന, സുവോളജി, ബോട്ടണി വിഭാഗങ്ങൾ, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് (NHSP) എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
എസ് എൻ കോളേജ് പ്രിൻസിപ്പാൾ പ്രവീണ വിജയൻ ഉൽഘാടനം നിർവഹിച്ചു. പാലക്കാട് കാണപ്പെടുന്ന പക്ഷികളെ കുറിച്ച് NHSP യുടെ രക്ഷാധികാരിയായ എം കൃഷ്ണമൂർത്തി ക്ലാസ്സ് എടുത്തു.
വിവിധ സ്കൂളുകളിൽ നിന്നും എത്തിയ കുട്ടികൾക്ക് ചിത്രപ്രദർശനം കൗതുകകരവും വിജ്ഞാനപ്രധവുമായ അനുഭൂതി ആയിരുന്നു. പ്രകൃതി സംരക്ഷണവും പരിപാലനവും ഉറപ്പിക്കാനുള്ള സന്ദേശത്തേക്കൊണ് എക്കോ സ്കേപ്പ്സ് സംഘടിപ്പിച്ചത്.