Advertisment

വാട്‌സാപ് ഗ്രൂപ്പിലെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപണം; വ്ലോഗര്‍ക്ക്‌ മര്‍ദ്ദനം

മർദന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗളി പൊലീസ്‌ യുവാവിന്റെ കെട്ടഴിച്ച് കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി

New Update
kerala police1

പാലക്കാട്: വാട്‌സാപ് ഗ്രൂപ്പിലെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വ്ലോഗര്‍ക്ക്‌ മര്‍ദ്ദനം. കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നയ്ക്കാണ് മര്‍ദനമേറ്റത്. തമിഴ്നാട്ടിൽനിന്ന് എത്തിയ സ്ത്രീകൾ കെട്ടിയിട്ട് തല്ലിയെന്നാണ് റിപ്പോര്‍ട്ട്.

Advertisment

മർദന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗളി പൊലീസ്‌ യുവാവിന്റെ കെട്ടഴിച്ച് കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി. വസ്ത്ര വില്‍പനയുമായി ബന്ധപ്പെട്ട വാട്‌സാപ് ഗ്രൂപ്പിൽ വന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്‌തെന്നാണ് ആരോപണം.



Advertisment