അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് പാലക്കാട് ജില്ലയുടെയും, സൈന്യ മാതൃശക്തിയുടെയും നേതൃത്വത്തിൽ വിമുക്ത ഭട കുടുംബ സംഗമം 2024 മെയ് മാസം 11 ന് രാവിലെ പാലക്കാട് വെച്ച് സംഘടിപ്പിച്ചു.
കൊങ്കൺ റെയിൽവെ റിട്ട: ജനറൽ മാനേജർ ശ്രീ. ബാലകൃഷ്ണൻ പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് മേജർ ജനറൽ ഡോ: പി.വിവേകാനന്ദൻ ഉത്ഘാടനം ചെയ്തു. പാലക്കാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. പ്രമീളാ ശശിധരൻ മുഖ്യ അതിഥിയായി പങ്കെടുത്തു. ജനറൽ സെക്രട്ടറി മുരളീധരൻ എറക്കാട്ടിൽ സ്വാഗതവും, ന്യൂനപക്ഷ മോർച്ച ജില്ലാ അദ്ധ്യക്ഷൻ ശ്രീ. ടി.കെ ഫിലിപ്പ്, സൈന്യമാതൃശക്തി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ജയ അച്ചുതൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. പൂർവ്വ സൈനിക സേവാപരിഷത്ത് പാലക്കാട് ജില്ലാ സമിതി, സൈന്യ മാതൃശക്തി പാലക്കാട് ജില്ലാ സമിതി എന്നിവയുടെ പ്രഖ്യാപനം സംസ്ഥാന പ്രസിഡണ്ട് ജനറൽ Dr. പി. വിവേകാനന്ദൻ നിർവ്വഹിച്ചു.
പൂർവ്വ സൈനിക സേവാ പരിഷത്ത് പാലക്കാട് ജില്ല അദ്ധ്യക്ഷനായി കൊങ്കൺ റെയിൽവെ റിട്ട. ജനറൽ മാനേജർ ശ്രീ. ബാലകൃഷ്ണൻ പത്മനാഭൻ, വർക്കിങ്ങ് പ്രസിഡണ്ട് ആയി കനറാ ബാങ്ക് റിട്ട. മാനേജർ ശ്രീ. ശ്രീധരൻ, ജനറൽ സെക്രട്ടറിയായി ശ്രീ. മുരളിധരൻ എറക്കാട്ടിൽ, ട്രഷറർ ആയി ശ്രീ. ദിൽജിത് മുകന്ദൻ എന്നിവർ ചുമതലയേറ്റു.
സൈന്യമാതൃ ശക്തി ജില്ലാ പ്രസിഡണ്ട് ആയി ശ്രീമതി. ജയ അച്ചുതൻ, ജനറൽ സെക്രട്ടറിയായി ശ്രീമതി പാർവ്വതി ദിൽജിത്, ട്രഷറർ ആയി ശ്രീമതി. രജുളാ മനോജ് തുടങ്ങിയവർ ചുമതലയേറ്റു.