Advertisment

കല്ലേപ്പുള്ളി നെയ്തരമ്പുള്ളി എൻഎസ്എസ് കരയോഗം കുടുംബമേള സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
nss kudumbamela palakkad

പാലക്കാട്: കല്ലേപ്പുള്ളി നെയ്തരമ്പുള്ളി എൻഎസ്എസ് കരയോഗം കുടുംബമേള എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. 

Advertisment

കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ "കൈ കോർക്കാം ഒരു കൈത്താങ്ങായി" പദ്ധതിയിലേക്കുള്ള തുക കൈമാറാലും കരയോഗം ഡയറക്ടറിയുടെ പ്രകാശനവും എൺപത് വയസ്സുകഴിഞ്ഞ കരയോഗാംഗങ്ങളെയും അൻപത് വർഷം ദാമ്പത്യജീവിതം പൂർത്തിയാക്കിയ ദമ്പതികളെയും പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ചവർക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

nss kudumbamela palakkad-2

പ്രതിനിധിസഭാ അംഗം ആർ. സുകേഷ് മേനോൻ, യൂണിയൻ ഭരണ സമിതി അംഗങ്ങളായ പി.സന്തോഷ് കുമാർ, ആർ. ശ്രീകുമാർ, കെ. ശിവാനന്ദൻ, നഗരസഭാ അംഗങ്ങളായ കെ. ഭവദാസ്, ഡി.ഷജിത്ത് കുമാർ, 

താലൂക്ക് യൂണിൻ വനിത സമാജം പ്രസിഡൻ്റ് ബേബി ശ്രീകല, സെക്രട്ടറി അനിതശങ്കർ, കരയോഗം വനിത സമാജം പ്രസിഡൻ്റ് എ.സരസ്വതി, സെക്രട്ടറി ഷീജ ഗോകുലനാഥൻ എന്നിവർ ആശംസ പ്രസംഗം നടത്തി. 

കരയോഗം സെക്രട്ടറി ജി.കെ പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം വൈസ് പ്രസിഡൻ്റ്  മാന്നാർ ജി രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. കരയോഗം ജോയിൻ്റ് സെക്രട്ടറി ഗോപിനാഥ മേനോൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കരയോഗാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Advertisment