Advertisment

പ്രൊവിഡന്‍റ് ഫണ്ട് പെൻഷനേഴ്സിന് അനുകൂലമായ കോടതി വിധികളെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പിഎഫ്‌പിഎ

പാർലമെന്റ് കമ്മിറ്റികളും കോടതി വിധികളും തൊഴിലാളികൾക്ക് അനുകൂലമാണ്. നിലവിലുളള പെൻഷൻ പരിഷ്കരിക്കണമെന്ന വിവിധ കമ്മിറ്റികളുടെ നിർദ്ദേശങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണ്. പിഎഫിൽ കേന്ദ്ര സർക്കാർ വിഹിതം കേവലം 1.6 % മാത്രമാണ്.

author-image
ജോസ് ചാലക്കൽ
New Update
pfpa

പാലക്കാട്: പ്രൊവിഡന്‍റ് ഫണ്ട് പെൻഷനേഴ്സിന് അനുകൂലമായ കോടതി വിധികളെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പിഎഫ്‌പിഎ. സെപ്തബർ 22 ന് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഭാവി സമരപരിപാടികൾ ചർച്ച ചെയ്യുമെന്ന്  ജില്ലാ പ്രസിഡണ്ട് പി സദാനന്ദൻ, ജില്ലാ സെക്രട്ടറി ആര്‍ പുരുഷോത്തമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

പാർലമെന്റ് കമ്മിറ്റികളും കോടതി വിധികളും തൊഴിലാളികൾക്ക് അനുകൂലമാണ്. നിലവിലുളള പെൻഷൻ പരിഷ്കരിക്കണമെന്ന വിവിധ കമ്മിറ്റികളുടെ നിർദ്ദേശങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണ്. പിഎഫിൽ കേന്ദ്ര സർക്കാർ വിഹിതം കേവലം 1.6 % മാത്രമാണ്.

തൊഴിലാളി വിഹിതമുപയോഗിച്ച് നടപ്പിലാക്കുന്ന പെൻഷൻ പരിഷ്കരിക്കുന്നില്ലെന്ന് മാത്രമല്ല പിഎഫുകാർക്ക് ലഭിച്ചു കൊണ്ടിരുന്ന ട്രെയിൻ യാത്ര സൗകര്യം ഉൾപ്പടെ നിർത്തലാക്കി. പെൻഷൻ കണക്കാക്കുന്ന രീതിയിലെ മാറ്റം തന്നെ പിഎഫ് ഇല്ലാതാക്കുന്നതിന്റെ ഭാഗമാണെന്നും ഇരുവരും ആരോപിച്ചു. ജില്ലാ ട്രഷറർ വിപി രാധാകൃഷ്ണൻ, വി രാമകൃഷ്ണൻ, സി കൃഷ്ണകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment