Advertisment

ഭരിക്കുന്ന പാർട്ടിയെ നോക്കിയല്ല നയങ്ങളിലെ തൊഴിലാളി വിരുദ്ധതയാണ് എതിർക്കപ്പെടേണ്ടത് : കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ ബൈജു

author-image
ജോസ് ചാലക്കൽ
New Update
bms viswakarma jayanthi

വാണിയംകുളം: ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങളെ എതിർക്കുന്നതിനു പകരം കേന്ദ്ര ഭരണത്തോടുള്ള വിരോധം മൂലം ലേബർ കോഡിനെ തന്നെ എതിർക്കുന്ന നയമാണ് ഇടതു വലതു തൊഴിലാളി സംഘടനകളുടേതെന്ന് ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറിയും കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറിയുമായ പി.കെ. ബൈജു ആരോപിച്ചു. സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനം ഒറ്റപ്പാലം വാണിയംകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ലേബർ കോഡുകളിൽ വേജസ് കോഡിലേയും സോഷ്യൽ സെക്യൂരിറ്റി കോഡിലേയും നിർദ്ദേശങ്ങൾ പൂർണ്ണമായും ബി എം എസ് അംഗീകരിക്കുമ്പോൾ മറ്റ് രണ്ട് കോഡുകളിലെ തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങളെ സംഘടന ശക്തമായിഎതിർക്കുകയും അതിനെതിരെ ദേശവ്യാപകമായി പ്രതിഷേധങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുകയാണ്. എന്നാൽ ഇത്തരം തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങൾ കോഡു പ്രാബല്യത്തിൽ വരുന്നതിനു മുമ്പേ നടപ്പാക്കുന്ന കേരളത്തിലെ ഇടതു ഭരണകൂടത്തിൻ്റെ ഭാഗമായ തൊഴിലാളി സംഘടനകൾക്ക് ലേബർ കോഡിനെതിരെതിരെ പ്രതിഷേധിക്കാൻ ധാർമ്മികമായി എന്തവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

bms palakkadbms palakkad viswakarma jayanthi

തൊഴിലാളി വർഗ്ഗ പാർട്ടി എന്ന പേരിൽ അധികാരത്തിലേറിയ കേരളത്തിലെ സർക്കാർ ഇന്ന് ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ സർക്കാരായി മാറിയിരിക്കുകയാണ് കേരളത്തിലെ തൊഴിലാളികളുടെ ദയനീയ അവസ്ഥ കണ്ടിട്ടും കാണാതെ പോകുന്ന  ഇവിടത്തെ ഭരണാധികാരികളുടെ ധാർഷ്ട്യം ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

അതിന് വൈദേശിക ആശയങ്ങളുടെ അപ്പോസ്തലൻമ്മാർക്ക്  കഴിയില്ലെന്നും അധ്വാനത്തെ ആരാധനയായികാണുന്ന ദേശീയതയിലഭിമാനിക്കുന്ന ഭാരതീയ മസ്ദൂർ സംഘിന്റെ ഇച്ഛാശക്തി ഒന്നിനുമാത്രമേ കഴിയൂവെന്നും അവർ പടിഞ്ഞാറ് നിന്ന് ഇറക്കുമതി ചെയ്യുന്ന മെയ് ദിനം പോലുളളപരിപാടികൾ തൊഴിലാളികളെ ക്രിയാത്മകമായി പ്രചോദിപ്പിക്കുകയല്ലാ ചെയ്യുന്നത് മറിച്ച് പരാജയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈദേശിക ആശയം പേറി ഇന്ന് ഭരണം നടത്തുന്നവർ ദുരന്തനിവാരണത്തിനായുളള ഫണ്ടുകളിൽ നിന്ന് പോലും ധൂർത്തു നടത്തി വിപ്ലവം സൃഷ്ടിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അംശാദായം അടക്കുന്ന തൊഴിലാളികളുടെ ന്യായമായ പെൻഷൻ പോലും നിഷേധിക്കുന്ന തൊഴിലാളി വിരുദ്ധ ഭരണ കൂടത്തിനെതിരായ തൊഴിലാളി മുന്നേറ്റത്തിന് ബി എം എസിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജോ.സെക്രട്ടറി യു.പി രാമദാസ് അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് വി.കെ സുജാത, ജില്ലാ ജോ. സെക്രട്ടറിമാരായ ശശി ചോറോട്ടൂർ, പി സത്യൻ, മേഖലാ ഭാരവാഹികളായ ടി. നാരായണൻ, വി പരമൻ, എൻ.വി ശശി എന്നിവർ സംസാരിച്ചു. 

വാണിയംകുളം നഗരത്തിൽ നടത്തിയ പ്രകടനത്തിൽ സോമസുന്ദരൻ രാജു തത്തനംപുള്ളി, രാമൻ തൃത്താല, സി.മനോജ്, ടി.രാമദാസ്, കെ.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

Advertisment