Advertisment

സർക്കാറിന്റെ കർഷക വഞ്ചനക്കെതിരെ കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് മുതൽ 5 ദിവസം പാലക്കാട് കളക്ട്രേറ്റിന് മുമ്പിൽ റിലേ നിരാഹാരം നടത്തും

author-image
nidheesh kumar
New Update
karshaka samrakshana samithi

പാലക്കാട്: സർക്കാറിന്റെ കർഷക വഞ്ചനക്കെതിരെ കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് മുതൽ 5 ദിവസം കളക്ട്രേറ്റിന് മുമ്പിൽ റിലേ നിരാഹാരം നടത്തും. കൊയ്ത്തിന് മുമ്പ് നെല്ല് സംഭരണ നടപടികൾ പൂർത്തിയാക്കുക, സംഭരണവില കിലൊ നെല്ലിന് 45 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റിലെ സത്യാഗ്രഹമെന്ന് കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് സി വിജയൻ, ജനറൽ സെക്രട്ടറി സി പ്രഭാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Advertisment

കേന്ദ്രസർക്കാർ താങ്ങുവില വർദ്ധിപ്പിക്കുന്ന സമയങ്ങളിൽ സംസ്ഥാന സർക്കാർ ഇൻ സെന്റീവ് കുറക്കുകയാണ്. ഒരു ചാക്ക് സിമന്റ് വളം എന്നിവ കയറ്റിയാർ 12 രൂപ വാങ്ങുമ്പോഴാണ് ഒരു ചാക് നെല്ലിന് കയറ്റു കൂലിയായി 24 ഉം അതിൽ കൂടുതലും വാങ്ങിക്കുന്നത്.

കയറ്റ് കൂലി സപ്ലെ കൊ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ല. കൊയ്ത്ത് തുടങ്ങാറായിട്ടും മില്ലുകാരെയൊ ഏജൻസികളെയൊ നിയമിക്കാത്ത സർക്കാർ നെല്ല് സംഭരിച്ച വകയിലെ കുടിശ്ശികയും തീർത്ത് നൽകുന്നില്ല.

കർഷക സംരക്ഷണം പറയുന്ന സർക്കാർ പല വിധത്തിലാണ് കർഷകദ്രോഹ നടപടികളുമായി മുന്നോട്ട് പോവുന്നത്. നെല്ല് അളന്ന കർഷകനെ തന്നെ ബാങ്കിൽ പണയം വെക്കുന്ന അധാർമികമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

വന്യമൃഗങ്ങളിൽ നിന്നും കർഷകർക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷക സംഘടനകളായ കർഷക സംഘടനകർ കർഷക രക്ഷാ നിലപാടല്ല സ്വീകരിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

റിലെ സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം കർഷകനും നടനുമായ കൃഷ്ണപ്രസാദും സമാപനം പത്മശ്രീ ചെറുവയൽരാമനും ഉദിലാടനം ചെയും .ട്രഷറർ ടി സഹദേവൻ, കെ ശിവാനന്ദൻ, ആര്‍ മനോഹരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment