Advertisment

സ്കൂൾ പാർലമെൻ്റ് രൂപീകരണം; പല്ലാവൂർ ഗവ:എൽ.പി സ്കൂളിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

author-image
ജോസ് ചാലക്കൽ
Updated On
New Update
pallavoor govt. up school

പല്ലാവൂര്‍: പല്ലാവൂർ ഗവ:എൽ.പി സ്കൂളിൽ ഈ വർഷവും സ്കൂൾ പാർലിമെൻ്റ് രൂപീകരണം ജനാധിപത്യ രീതിയിലൂടെയായിരുന്നു. ക്ലാസ്സുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലീഡറിലൂടെ പാർലിമെൻ്റ് രൂപീകരണമെന്ന പഴയ രീതിക്ക് പകരം വോട്ടെടുപ്പിലൂടെ തന്നെ ലീഡറും മറ്റുള്ളവരും തെരഞ്ഞെടുക്കപ്പെട്ടു. 

Advertisment

വരണാധികാരിയായ ഹെഡ്മിസ്ട്രസ്സിൻ്റെ വിജ്ഞാപനത്തെ തുടർന്ന് നാമനിർദ്ദേശപത്രികാ സമർപ്പണവും പിൻവലിക്കലും ചിഹ്നം തെരഞ്ഞെടുക്കലും സംഘടിപ്പിച്ചു. 9 പേർ  മത്സരിച്ചു. സിംഹം, കടുവ, ആട്, പൈനാപ്പിൾ, മുന്തിരി, ആപ്പിൾ, റോസ്, ചെമ്പരത്തി, ചെണ്ടുമല്ലി എന്നിവ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളായി.

കുട്ടികൾ കൂട്ടമായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളും വാഗ്ദാനങ്ങളും നടത്തി. ഡിജിറ്റലായി ഇവിഎമ്മില്‍ കുട്ടികൾ വോട്ടുകൾ രേഖപ്പെടുത്തി. അപ്പോൾ തന്നെ വരണാധികാരി കൂടിയായ ഹെഡ്മിസ്ട്രസ്സ് ഫലപ്രഖ്യാപനം നടത്തി. എസ്.മുഹമ്മദ് അനസ്സ് ലീഡറായും വി.ശ്രീരാഗ് ഡെപ്യൂട്ടി ലീഡറായും എസ്.ശിബിര ബാലവേദി കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ അധ്യാപക പുരസ്ക്കാര ജേതാവ് എ.ഹാറൂൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസിഡണ്ട് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ എം ടിൻ്റു, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീജാമോൾ, എസ് പ്രിയ എന്നിവർ നേതൃത്വം നൽകി.

Advertisment