Advertisment

"മാലിന്യമുക്തം നവകേരളം" പ്രവർത്തനങ്ങളിൽ മുൻപേ നടന്ന് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത്

author-image
ജോസ് ചാലക്കൽ
New Update
qr code scanner palakkad

പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണത്തിനുള്ള യൂസർഫീ ബാങ്ക് ക്യു ആർ കോഡ് സ്കാൻ ചെയ്ത് നൽകുന്നതിനുള്ള സ്കാനർ പഞ്ചായത്ത് പ്രസിഡൻ്റ് ബാലഗംഗാധരൻ. പി. ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികൾക്ക് കൈമാറുന്നു.

പാലക്കാട്: അജൈവ മാലിന്യ ശേഖരണത്തിനുള്ള യൂസർഫീ കളക്ഷനിൽ മെയ് മാസം നൂറ് ശതമാനം നേട്ടം കൈവരിച്ച   പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ കൺസോർഷ്യത്തിന് നേട്ട ത്തിൻ്റെ മറ്റൊരു നാഴികകല്ല് കൂടി.  ഇനി ഈ പഞ്ചായത്തിൽ ആളുകൾക്ക് യൂസർഫീ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഹരിതകർമ്മ സേനയ്ക്ക് നൽകാനും സംവിധാനമായി.

Advertisment

ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ പോകുമ്പാൾ ക്യുആര്‍ കോഡ് സ്കാനറും കരുതും. യൂസർ ഫീ നൽകുന്നതിനുവേണ്ടി ബാങ്ക് ഓഫ് ഇന്ത്യയിലെ ഹരിത കർമ്മ സേന കൺസോർഷ്യം അക്കൗണ്ടിലേക്ക് തുക നേരിൽ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ക്യുഐര്‍ കോഡ് സ്കാനർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബാലഗംഗാധരൻ. പി ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡൻ്റ് പുഷ്പ എ, സെക്രട്ടറി ശശികല വി എന്നിവർക്ക്  നൽകി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്  വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   കെ. സുബ്രഹ്മണ്യൻ ക്യു. ആർ. കോഡ് പ്രഥമ സ്കാനിങ്ങ് നിർവ്വഹിച്ചു. തുടർന്ന് ശുചിത്വ പ്രവർത്തകനും ക്ലീൻ കേരള കമ്പനി സെക്ടർ കോ. ഓർഡിനേറ്ററും പഞ്ചായത്തിലെ നാലാം വാർഡ് നിവാസിയുമായ പി.വി. സഹദേവൻ യൂസർ ഫീ മുൻകൂറായി സ്കാൻ ചെയ്ത് അക്കൗണ്ടിലേക്ക് കൈമാറുന്ന മാതൃകാ പ്രവർത്തനം ഒരു വർഷത്തെ യൂസർഫീ സ്കാൻ ചെയ്ത് നൽകി കൊണ്ട് നിർവ്വഹിച്ചു.

ഏകോപനം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രഭുറാം എസ്. നിർവ്വഹിച്ചു. മാലിന്യത്തിൻ്റെ വാതിൽപ്പടി ശേഖരണം കൃത്യമായി നിർവ്വഹിക്കുന്നതിനൊപ്പം, മാലിന്യ സംഭരണം, മാലിന്യങ്ങൾ തരംതിരിച്ച് കൃത്യമായി നീക്കം ചെയ്യൽ എന്നിവയിലും, മാലിന്യങ്ങൾ വഴിയരികിലും മറ്റും വലിച്ചെറിയൽ തടയൽ, ശുചിത്വ ബോധവൽക്കരണം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലും പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് ഏറെ മുന്നിലാണ്.

Advertisment