Advertisment

സുകുമാരനുണ്ണി പുരസ്ക്കാരം പി.ഹരിഗോവിന്ദന്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുരസ്ക്കാരം സമ്മാനിക്കും

New Update
p harigovindan vd satheesan

മണ്ണാർക്കാട്: സുകുമാരനുണ്ണി എജുക്കേഷണല്‍ ട്രസ്റ്റ് സുകുമാരനുണ്ണി അവാര്‍ഡിനു പി.ഹരിഗോവിന്ദനെ തെരഞ്ഞടുത്തതായി സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

Advertisment

ശ്രീകൃഷ്ണപുരം എംഎല്‍എ യും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ അധ്യാപക നേതാവുമായിരുന്ന സുകുമാരനുണ്ണിയുടെ ഓര്‍മക്കാണു ട്രസ്റ്റ് അവാര്‍ഡ് നല്‍കിവരുന്നത്.

മുന്‍മന്ത്രിയും ചെയര്‍മാനുമായ വി.സി. കബീര്‍, അംഗങ്ങളായ കെ.എ. ചന്ദ്രന്‍, ഡി.എ. ഹരിഹരന്‍ എന്നിവരടങ്ങുന്ന സമിതിയാണ് കെപിസിസി സെക്രട്ടറിയും കെപിഎസ്ടിഎ മുൻ സംസ്ഥാന പ്രഡിഡന്‍റും അരപ്പാറ ജെസിഎം എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായ ഹരിഗോവിന്ദനെ അവാര്‍ഡിനായി തെരഞ്ഞടുത്തത്. 

11001 രൂപയും പ്രശ്സതിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം 13ന് മുണ്ടൂര്‍ യുവക്ഷേത്രയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സമ്മാനിക്കും. 

Advertisment