Advertisment

കല്ലടിക്കോടൻ മലയോര മേഖലയിലെ അക്രമകാരിയായ കാട്ടാനയെ ഉടൻ പിടികൂടണം; കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം

New Update
karimba gramapanchayath

കരിമ്പ: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ ജനങ്ങളുടെ ജീവനും ജീവനോപാധികൾക്കും ഭീഷണി ഉയർത്തുന്ന 'തൈക്കൊമ്പൻ'എന്ന കാട്ടാനയെ അടിയന്തിരമായി പിടികൂടി ഉൾവനത്തിലേയ്ക്ക് കടത്തിവിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. 

Advertisment

തൈക്കൊമ്പൻ എന്ന് വിശേഷിപ്പിക്കുന്ന കാട്ടാന മൂന്നേക്കർ, മരുതുംകാട്,പാങ്ങ് പ്രദേശങ്ങളിൽ നിരന്തരമായി ആക്രമണ സ്വഭാവത്തോടെ അഴിഞ്ഞാടുന്ന സന്ദർഭത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത്, അടിയന്തിരമായി വിളിച്ചു ചേർത്ത ഭരണ സമിതി യോഗമാണ് ഈ തീരുമാനം അംഗീകരിച്ചത്. 

അക്രമകാരിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി സുരക്ഷിതസ്ഥലത്തേയ്ക്കു മാറ്റുക, കാട്ടാനയുൾപ്പടെയുള്ള വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് കടക്കുന്നത് തടയുന്നതിന് വനാതിർത്തിയിൽ കാര്യക്ഷമമായ വൈദ്യുത വേലികൾ സ്ഥാപിക്കുക, വന്യ മ്യഗങ്ങളിൽ നിന്നുള്ള ക്യഷി നാശത്തിന് നഷ്ടപരിഹാരം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. 

ഈ തീരുമാനം നടപ്പിലാക്കേണ്ടതിൻ്റെ പ്രാധാന്യം വനം വന്യ ജീവി വകുപ്പ് മന്ത്രി,ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ജില്ലാ കളക്ടർ തുടങ്ങിയ ഉന്നതാധികാരികളെ  ധരിപ്പിക്കുവാൻ കരിമ്പ ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗം ഐക്യകണ്ഠേനയാണ് ഈ തരുമാനം അംഗീകരിച്ചത്.

Advertisment