Advertisment

അതിജീവിതർക്ക് ആശ്വാസമായി പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന വിശ്വാസ് പാലക്കാട് വിശ്വാസ് സിവിക് ഫോറം ആരംഭിക്കും

author-image
ജോസ് ചാലക്കൽ
Updated On
New Update
palakkad viswas

പാലക്കാട്: കുറ്റകൃത്യങ്ങളിൽ ഇരകളുടെ ക്ഷേമത്തിന് വേണ്ടി ആരംഭിച്ച വിശ്വാസ് സമൂഹത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ വിശ്വാസ് സിവിക് ഫോറം ആരംഭിക്കും. പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിശ്വാസിന്റെ പതിനൊന്നാം വാർഷിക യോഗത്തിൽ വിശ്വാസ് വൈസ് പ്രസിഡന്റ്‌ ബി ജയരാജൻ അധ്യക്ഷത വഹിച്ചു. 

Advertisment

മുൻ യു.എസ് കോൺസൽ ദേവദാസ് മേനോൻ വിശ്വാസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. മുൻ പോലീസ് സർജനും മെഡിക്കോ ലീഗൽ മേഖലയിൽ സമഗ്ര സംഭാവനകൾ ചെയ്ത ഡോ. പി. കെ. ഗുജ്‌റാലിനു വിശ്വാസിന്റെ ഹോണററി അംഗത്വം സമ്മാനിച്ചു. വിശ്വാസ് സെക്രട്ടറി അഡ്വ. എൻ. രാഖി വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. ദേവദാസ് വാർഷിക കണക്കും അവതരിപ്പിച്ചു.

വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി. എ. രാമചന്ദ്രൻ, ഡോ. കെ തോമസ് ജോർജ്, കെ. വി. വാസുദേവൻ, രഘുനന്ദനൻ പാറക്കൽ, മുഹമ്മദ്‌ അൻസാരി, രാജി അജിത്, ദീപ ജയപ്രകാശ്, ലീല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ. എൻ. രാഖി സ്വാഗതവും വിശ്വാസ് നിയമ വേദി ചെയർപേഴ്സൺ അഡ്വ. എസ്. ശാന്താദേവി നന്ദിയും പറഞ്ഞു.

അതിജീവിതർക്ക് ആശ്വാസമായി പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന വിശ്വാസ് കഴിഞ്ഞ ഒരു വർഷം കുറ്റ കൃത്യങ്ങളിലെ ഇരകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുവാനായി തയ്യൽ മെഷീനുകൾ, അതിജീവിതരുടെ മക്കൾക്ക് രാധിക ദേവി വിദ്യാനിധി, നിർഭയ എൻട്രി ഹോമിലെ കുട്ടികളോടൊ പ്പം ഓണാഘോഷം, മികച്ച പാരാ ലീഗൽ സന്നദ്ധ പ്രവർത്തകർക്ക് അന്താരാഷ്ട്ര നീതി ദിനത്തിൽ പുരസ്‌കാരം, നിയമ വിദ്യാർഥികൾക്കായി വേലായുധൻ നമ്പ്യാർ സംവാദ മത്സരം, ജില്ലയിലെ മികച്ച നിയമ വിദ്യാർത്ഥികൾക്ക് ഡോ. മാധവമേനോൻ പുരസ്‌കാരം, പോലീസ് ഉദ്യോഗസ്ഥർക്ക് ക്രൈം കൗൺസലിങ് പരിപാടി, ചിറ്റൂർ വിശ്വാസ് സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി മെഡിക്കൽ ക്യാമ്പുകളും, ബോധവത്കരണ ക്ലാസ്സുകളും, കോളേജ് വിദ്യാർഥികൾക്കായി സുരക്ഷാ ക്ലാസുകൾ, അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണം, മനുഷ്യ കടത്തു വിരുദ്ധ ദിനാചരണം, ഭരണഘടന ദിനാചരണം, മഹിളാ മന്ദിരത്തിലും വൃദ്ധ മന്ദിരത്തിലും ബാസൂരി ബാൻഡിന്റെ ആഭിമുഖ്യത്തിൽ സംഗീതപരിപാടി, ചിൽഡ്രൻസ് ഹോമുകളിലെ താമസ ക്കാർക്കായി ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് തുടങ്ങി നിരവധി സ്തുതർഹ്യമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

വിശ്വാസ് നിയമവേദി, ഉച്ചക്കൊരൂൺ, വോളന്റീർ ഗ്രൂപ്പ്‌, കോടതി വളപ്പിലെ ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയും പ്രവർത്തിച്ച് വരുന്നുണ്ട്. വിശ്വാസിന്റെ പ്രവർ ത്തനങ്ങൾ ദേശീയ തല ത്തിൽ വ്യാപിക്കുവാനായി വിശ്വാസ് ഇന്ത്യ രൂപീകരി ക്കുകയും എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ചാപ്റ്ററുകളും രൂപീകരിച്ചു.

ഭാരവാഹികൾ: ഡോ. ചിത്ര. എസ്.(പ്രസിഡന്റ്‌ ), ബി. ജയരാജൻ, അഡ്വ. എൻ. രാഖി (വൈസ് പ്രസിഡന്റുമാർ), എം. ദേവദാസ് ( സെക്രട്ടറി ), അഡ്വ. അജയ് കൃഷ്ണൻ, അഡ്വ. ദീപ്തി പ്രദീഷ് ( ജോയിന്റ് സെക്രട്ടറിമാർ) ഹരീഷ് (ട്രഷറർ ), ദീപ ജയപ്രകാശ് ( പി.ആർ.ഒ ), എം.പി. സുകുമാരൻ, കെ.പി. രാജി, മുഹമ്മദ്‌ അൻസാരി, അഡ്വ. അംബിക ഉദയകുമാർ, രഘു നന്ദനൻ പാറക്കൽ, ലീല ബാലകൃഷ്ണൻ (നിർവാഹ സമിതി അംഗങ്ങൾ) ഡോ. കെ. തോമസ് ജോർജ്, അഡ്വ. ദേവി കൃപ, കെ. വി. വാസുദേവൻ (പ്രത്യേക ക്ഷണിതാക്കൾ).

Advertisment