Advertisment

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ച് "കില"

author-image
nidheesh kumar
New Update
kila

ബ്ലോക്ക് പ്രസിഡൻ്റ് മരുതി മുരുകൻ പുരസകാരം നൽകുന്നു

അഗളി: സംസ്ഥാന സർക്കാരിൻറെ പ്രത്യേക താല്പര്യ പ്രകാരം " കില " യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്ന ഉന്നതി പാഠ്യപദ്ധതിയിലെ എസ്എസ്എൽസി വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി പുരസ്കാരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

Advertisment

അഗളി പുതൂർ ഷോളയൂർ സ്കൂളിൽ നിന്നായി ഇത്തവണ എസ്എസ്എൽസി എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയം കൈവരിച്ചിരുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മരുതി മുരുകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കില അസിസ്റ്റൻറ് ഡയറക്ടർ കെ പി ഉണ്ണികൃഷ്ണൻ, ഷോളിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രാമമൂർത്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം കാളിയമ്മ മുരുകൻ, ഐടിഡിപി അസിസ്റ്റൻറ് പ്രൊജക്റ്റ് ഓഫീസർ എം. സാദിക്കലി,ഷോളയൂർ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ ,ജനമൈത്രി അസിസ്റ്റൻറ് ഇൻസ്പെക്ടർ എസ് .രവികുമാർ ,കെ ഗോപി എന്നിവർ സംസാരിച്ചു.

വിവിധ വിദ്യാലയങ്ങളെ അധ്യാപകർ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

Advertisment