Advertisment

രക്തം നൽകി സമര ചരിത്രം സൃഷ്ടിച്ച ധീര സേനാനിയായിരുന്നു ടി.ആർ കൃഷ്ണസ്വാമി - ടി.ആർ കൃഷ്ണസ്വാമി സ്മാരകസമിതി ചെയർമാൻ എ രാമസ്വാമി

author-image
ജോസ് ചാലക്കൽ
New Update
tr krishnaswami remembrance

പാലക്കാട്: മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന ടി.ആര്‍ കൃഷ്ണസ്വാമി സ്വന്തം ജീവരക്തം നൽകി സമര ചരിത്രം സൃഷ്ടിച്ച നേതാവായിരുന്നു എന്ന് ടി ആർ കൃഷ്ണസ്വാമി സ്മാരകസമിതി ചെയർമാൻ എ രാമസ്വാമി അനുസ്മരിച്ചു. 

Advertisment

സ്വന്തം സമുദായം ഭ്രഷ്ട് കൽപ്പിച്ച് മാറ്റിയിട്ടും അതെല്ലാം അവഗണിച്ച് അയിത്തോച്ചാടന പ്രവർത്തനങ്ങളിലും പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ മോചനത്തിനുമായി പോരാടുകയും വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ടിക്കുകയും ചെയ്തു.

ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി പാലക്കാട് ശബരി ആശ്രമത്തിൽ നിന്ന് പദയാത്രയായി കോഴിക്കോട് കടപ്പുറത്ത് നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തു. കെ.കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, പി കൃഷ്ണപ്പിള്ള തുടങ്ങിയ നേതാക്കൾക്കൊപ്പം പോലീസിന്റെ കിരാത മർദ്ദനങ്ങൾ ഏറ്റു വാങ്ങി ആൻഡമാൻ ജയിലിൽ കഴിയേണ്ടി വന്ന ടി.ആർ കൃഷ്ണസ്വാമിയുടെ ജീവചരിത്രം പുതു തലമുറയ്ക്ക് പാഠ്യവിഷയമാക്കേണ്ടതാണെന്നും രാമസ്വാമി അഭിപ്രായപ്പെട്ടു.

ടി.ആർ കൃഷ്ണസ്വാമി 134 -ാം ജന്മദിനത്തോടനുബന്ധിച്ച് ടി ആർ കൃഷ്ണസ്വാമി പാർക്കിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ടി.ആർ കൃഷ്ണസ്വാമിയുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

സ്മാരകസമിതി ജനറൽ കൺവീനർ മോഹൻ ഐസക്ക് അദ്ധ്യഷത വഹിച്ചു. സമിതി ഭാരവാഹികളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, എം എൻ സെയ്ഫുദ്ദീൻ കിച്ച്‌ലു, ഷെനിൻ മന്ദിരാട്, അഡ്വ. കെ ജി രാജി, ആർ ബാലസുബ്രമണ്യൻ, കബീർ വെണ്ണക്കര, എം ആർ മണികണ്ഠൻ, വി.മരുതൻ, സൈമൺ യാക്കര , ജനാർദ്ദനൻ കരിങ്കരപ്പുള്ളി, ജഗദീഷ് പിരായിരി, സി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisment