പാലക്കാട്: മുനമ്പം വിഷയത്തിൽ മനുഷ്യരെ മതപരമായി ഭിന്നിപ്പിച്ച്, അതിൽ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന യു ഡി എഫ് നെയും ബി ജെ പിയെയും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും മുനമ്പം പ്രദേശത്തു നിന്നും ആരെയും കുടി ഇറക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പാവപ്പെട്ട ജനങ്ങളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കുന്ന നിങ്ങളുടെ ക്രൂരത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും കേരളാ കോൺഗ്രസ് (s) സെക്രട്ടറി ജനറൽ ഡോ. ഷാജി കടമല ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് (എസ്) ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി ഷേർളി ചാലിശ്ശേരിൽ
യു ഡി എഫ് ൻ്റെയും ബി ജെ പി യുടെയും കാപട്യം തുറന്നുകാട്ടപ്പെടേണ്ട തിരഞ്ഞെടുപ്പാണ് പാലക്കാട്ട് നടക്കുന്നത്. ഇടതു പക്ഷ സ്വതന്ത്രനായി
മൽസരിക്കുന്ന ഡോ. പി. സരിനെ വിജയിപ്പിക്കുന്നതിലൂടെ അതാണ് കേരളം കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ല സെക്രട്ടറി കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. ജന:സെക്രട്ടറി അഡ്വ:നൈസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
ജില്ല പ്രസിഡന്റ് കെ.ശ്രീകുമാർ
പുതിയ ഭാരവാഹികളായി കെ.ശ്രീകുമാർ( ജില്ലാ പ്രസിഡന്റ് )ഷേർലി ചാലിശ്ശേരിൽ( ജില്ല സെക്രട്ടറി)കെ.രാമദാസ് (ട്രഷറർ)എന്നിവരെ
തിരഞ്ഞെടുത്തു.സണ്ണി എം.ജെ. മണ്ഡപത്തി കുന്നേൽ,ജോസ് ചാലക്കൽ,എം. പ്രകാശൻ,ഷബീർ കോടിയിൽ,പി.ഹരിദാസൻ എന്നിവർ സംസാരിച്ചു.